Asianet News MalayalamAsianet News Malayalam

ISL 2021-22: ഗോവയെ വീഴ്ത്തി മുംബൈ വീണ്ടും ആദ്യ നാലില്‍, ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാമത്

ജയത്തോടെ 18 കളികളില്‍ 31 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ നാലാം സ്ഥാനത്തേക്ക് കയറിയത്. 18 മത്സരങ്ങളില്‍ 30 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണിപ്പോല്‍. കേരളാ ബ്ലാസ്റ്റേഴ്സിനെയും മുംബൈ സിറ്റി എഫ്‌സിയെയുംക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച എടികെ മോഹന്‍ ബഗാന്‍ 17 കളികളില്‍ 31 പോയന്‍റുമായി മൂന്നാം സ്ഥാനത്തും 17 കളികളില‍ 34 പോയന്‍റുള്ള ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്തുമുള്ളപ്പോള്‍ 18 കളികളില്‍ 35 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് സെമി ഉറപ്പിച്ചിട്ടുണ്ട്.

ISL 2021-22:Mumbai City FC beat FC Goa back in top four
Author
Bambolim, First Published Feb 26, 2022, 11:38 PM IST

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ചെന്നൈയിന്‍ എഫ് സിയെ വീഴ്ത്തി ആദ്യ നാലില്‍ തിരിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് ആ സ്ഥാനത്ത് ഒന്നര മണിക്കൂറെ തുടരാനായുളളു. രണ്ടാം മത്സരത്തില്‍ എഫ് സി ഗോവയെ(FC Goa) എതിരില്ലാത്ത രണ്ട് ഗോളിന് മടക്കി മുംബൈ സിറ്റി എഫ് സി(Mumbai City FC) ബ്ലാസ്റ്റേഴ്സിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ആദ്യ നാലില്‍ തിരിച്ചെത്തി. മുംബൈയുടെ ജയത്തോടെ സെമി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം കടുകട്ടിയായി.

ജയത്തോടെ 18 കളികളില്‍ 31 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ നാലാം സ്ഥാനത്തേക്ക് കയറിയത്. 18 മത്സരങ്ങളില്‍ 30 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണിപ്പോള്‍. കേരളാ ബ്ലാസ്റ്റേഴ്സിനെയും മുംബൈ സിറ്റി എഫ്‌സിയെയും അപേക്ഷിച്ച് ഒരു മത്സരം കുറച്ചു കളിച്ച എടികെ മോഹന്‍ ബഗാന്‍ 17 കളികളില്‍ 31 പോയന്‍റുമായി മൂന്നാം സ്ഥാനത്തും 17 കളികളില‍ 34 പോയന്‍റുള്ള ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്തുമുള്ളപ്പോള്‍ 18 കളികളില്‍ 35 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് സെമി ഉറപ്പിച്ചിട്ടുണ്ട്.

മുംബൈക്കെതിരെ തുടക്കത്തിലെ ലീഡെടുക്കാനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിച്ചാണ് ഗോവ സീസണിലെ ഒമ്പതാം തോല്‍വി വഴങ്ങിയത്. പതിനെട്ടാം മിനിറ്റില്‍ ഗോവന്‍ താരത്തെ വീഴ്ത്തിയ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് പെനല്‍റ്റി വഴങ്ങി. എന്നാല്‍ ഐറാം ഖബ്രയുടെ കിക്ക് തടുത്തിട്ട് നവാസ് അതിന് പ്രായശ്ചിത്തം ചെയ്തു. അതിന് തൊട്ടു മുമ്പ് മുംബൈയുടെ ഗോളവസരം ഗോവയുടെ ക്രോസ് ബാറില്‍ തട്ടി മടങ്ങിയിരുന്നു.

14-ാം മിനിറ്റില്‍ കാസിയോ ഗബ്രിയേല്‍ എടുത്ത ഫ്രീ കിക്കില്‍ ഇഗോര്‍ അംഗുളോ  തൊടുത്ത ഹെഡ്ഡറാ ണ് ക്രോസ്  ബാറില്‍  തട്ടി മടങ് ങിയത്.29-ാം മിനിറ്റില്‍ മുഹമ്മദ് നവാസ് വീണ്ടും മുംബൈയുടെ രക്ഷകനായി. തുറന്ന അവസരം നഷ്ട മാക്കിയ ഐറാം ഖബ്രയാണ് ഇത്തവണയും ഗോവയെ ചതിച്ചത്.

തൊട്ടുപിന്നാലെ കാസിയോ ഗബ്രിയേല്‍  എടുത്ത ഫ്രീ കിക്കില്‍ നിന്ന് മെഹ്താബ് സിംഗ് ഹെഡ്ഡര്‍ ഗോളിലൂടെ മുംബൈയെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ ഈഗോര്‍ അംഗൂളോ ഗോവന്‍ വ ലയില്‍ പന്തെത്തിച്ചെങ്കിലും അതിന് തൊട്ടു മുമ്പ് ഗോവന്‍ താരത്തെ ഫൗള്‍ ചെയ്തതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡുമായി കയറിXയ മുംബൈ രണ്ടാം പകുതിയലും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു.

ഒടുവില്‍ കളി തീരാന്‍ നാലു മിനിറ്റ് ശേഷിക്കെ ഡീഗോ മൗറീഷ്യോ മുംബൈയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവന്‍ ശ്രമങ്ങള്‍ ഫിനിഷിംഗിലെ പിഴവുമൂലം ഫലം കണ്ടില്ല.

Follow Us:
Download App:
  • android
  • ios