Asianet News MalayalamAsianet News Malayalam

ISL 2021-22 : ചില്ലറ കളികളല്ല! ഇനിയെല്ലാം ചങ്കില്‍ തീ; അറിയാം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി സാധ്യത

ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശത്തിന് ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്നത് മുംബൈ സിറ്റി

ISL 2021 22 this is how Kerala Blasters last three matches is crucial for club to enter semi
Author
Madgaon, First Published Feb 24, 2022, 8:49 AM IST

മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters FC) മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ശനിയാഴ്‌ച ചെന്നൈയിന്‍ എഫ്‌സി (Chennaiyin FC), ബുധനാഴ്‌ച മുംബൈ സിറ്റി (Mumbai City FC), മാര്‍ച്ച് ആറിന് എഫ്‌സി ഗോവ (FC Goa) എന്നീ ടീമുകളെ ആണ് മഞ്ഞപ്പട (KBFC) നേരിടേണ്ടത്. മാര്‍ച്ച് രണ്ടിലെ ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി (Kerala Blasters vs Mumbai City) മത്സരം യഥാര്‍ത്ഥത്തിൽ ഒരു ക്വാര്‍ട്ടര്‍ ഫൈനലായി മാറും. 

ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശത്തിന് ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്ന മുംബൈ സിറ്റിക്ക് എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി ടീമുകളെയാണ് നേരിടേണ്ടത്. മുംബൈയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് അവസാനിക്കും. അതിന് തൊട്ടടുത്ത ദിവസമാണ് ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. 17 കളിയില്‍ 27 പോയിന്‍റോടെ നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. 

ഹൈദരാബാദ് തന്ന പണി

ഐഎസ്എല്ലില്‍ സെമി ഉറപ്പിച്ച ആദ്യ ടീം ഹൈദരാബാദ് എഫ്‌സിയാണ്. മറ്റ് മൂന്ന് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ഇതിൽ 31 പോയിന്‍റുള്ള ജംഷഡ്‌പൂരും 30 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും കുറച്ചുകൂടി സുരക്ഷിതമായ നിലയിലാണ്. നാല് കളി വീതം അവര്‍ക്ക് ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശം മുംബൈ, ബെംഗളൂരു ടീമുകളുടെ പ്രകടനം അനുസരിച്ചാകും. 17 കളിയിൽ 28 പോയിന്‍റാണ് മുംബൈ സിറ്റിക്കുള്ളത്. ബെംഗളൂരുവിന് 18 കളിയിൽ 26 പോയിന്‍റും. അവസാന മത്സരങ്ങളിൽ ഓരോന്നും നിർണായകമാണെന്ന് പറയാം. 

ഐഎസ്എല്ലില്‍ ഇന്നലത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റതാണ് അവസാന മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാക്കിയത്. ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ഹൈദരാബാദ് എഫ്‌സി സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമാവുകയായിരുന്നു. ആദ്യപകുതിയില്‍ ബെര്‍തൊലോമ്യൂ ഒഗ്ബെച്ചെയും രണ്ടാംപകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ് ഹൈദരാബാദിന്‍റെ ഗോളുകള്‍ നേടിയത്. രണ്ടാംപകുതിയുടെ ഇഞ്ചുറിടൈമില്‍ വിന്‍സി ബരേറ്റോയിലൂടെ മഞ്ഞപ്പട ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു. 

ISL 2021-22: കട്ടിമണി കടുകട്ടി, ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് സെമിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios