Asianet News MalayalamAsianet News Malayalam

മഞ്ഞക്കടലാവാന്‍ കലൂര്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു, ബുക്ക് ചെയ്യാം

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐഎസ്എല്‍ മത്സരങ്ങള്‍ ഹോം വേദിയിലേക്ക് തിരിച്ചെത്തുന്നത് മഞ്ഞപ്പട ആരാധകരെ സന്തോഷത്തിലാഴ്‌ത്തും

ISL 2022 23 How to get Kerala Blasters fc Home match tickets
Author
First Published Sep 6, 2022, 9:59 AM IST

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന തുടങ്ങി. സീസൺ ടിക്കറ്റുകളാണ് ആദ്യം വിൽക്കുന്നത്. 2499 രൂപയാണ് സീസൺ ടിക്കറ്റിന്‍റെ വില. ഇതുപയോഗിച്ച് സീസണിലെ എല്ലാ ഹോം മത്സരങ്ങളും കാണം. ഒക്‌ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഉദ്ഘാടന മത്സരം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. ഗോവയിൽ നടന്ന കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരുന്നു. 

കലൂര്‍ മഞ്ഞക്കടലാകും

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐഎസ്എല്‍ മത്സരങ്ങള്‍ ഹോം വേദിയിലേക്ക് തിരിച്ചെത്തുന്നത് മഞ്ഞപ്പട ആരാധകരെ സന്തോഷത്തിലാഴ്‌ത്തും. ടീം ഉടച്ചുവാര്‍ക്കപ്പെട്ടെങ്കിലും കഴിഞ്ഞ സീസണിലെ മികച്ച പ്രകടവും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം മത്സരം ഒക്‌ടോബര്‍ 16നാണ്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളി. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം. ഒഡിഷ എഫ്‌സിയാണ് എതിരാളി. 28ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാവുന്നത്. ഹോം മത്സരങ്ങളുടെ ടിക്കറ്റ് ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക. 

ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരക്രമം

ഒക്ടോബര്‍ 7: കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡിഷ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുബൈ സിറ്റി എഫ്‌സി (ഹോം)

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്റ്റേഴ്‌സ്- എഫ്‌സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)

ഡിസംബര്‍ 4: ജംഷഡ്‌പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്‌സി (ഹോം)

ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 22: എഫ്‌സി ഗോവ- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)

ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബെംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി (ഹോം)

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ബ്ലാസ്റ്റേഴിന്റെ എതിരാളി ഈസ്റ്റ് ബംഗാള്‍, മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം

Follow Us:
Download App:
  • android
  • ios