കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ ഇത്തവണ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ല. 4-5-1 ശൈലിയിലാണ് കോച്ച് ഇവാന്‍ വുകാമനോവിച്ച് എടികെക്കെതിരെ ടീമനെ കളത്തിലിറക്കുന്നത്. ദിമിത്രിയോസിനൊപ്പം കല്യൂഷ്നിയുടെ ഗോളടി മികവിലും കോച്ച് കണ്ണുവെക്കുന്നു എന്ന് ചുരുക്കം.

കൊച്ചി: ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ പോരാട്ടത്തിനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനായി. ഈസ്റ്റ് ബംഗാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്ന് രണ്ട് ഗോളടിച്ച് സൂപ്പര്‍ ഹീറോ ആയ ഇവാന്‍ കല്യൂഷ്നിക്ക് കോച്ച് ഇവാന്‍ വുകാമനോവിച്ച് ആദ്യ ഇലവനില്‍ ഇടം നല്‍കി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

പ്രഭ്‌സുഖന്‍ ഗില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്‌കോവിച്ച്,ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്‌വ, ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, ഇവാന്‍ കല്യൂഷ്നി, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ ദിമിട്രിയോസ് ഡയമന്റകോസ് മാത്രമാണുള്ളത്.

Scroll to load tweet…

കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ ഇത്തവണ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ല. 4-5-1 ശൈലിയിലാണ് കോച്ച് ഇവാന്‍ വുകാമനോവിച്ച് എടികെക്കെതിരെ ടീമനെ കളത്തിലിറക്കുന്നത്. ദിമിത്രിയോസിനൊപ്പം കല്യൂഷ്നിയുടെ ഗോളടി മികവിലും കോച്ച് കണ്ണുവെക്കുന്നു എന്ന് ചുരുക്കം.

എടികെ മോഹൻ ബഗാനോട് പകരംവീട്ടണം, ബ്ലാസ്റ്റേഴ്‌സ് നാളെ വീണ്ടും മൈതാനത്ത്; കലൂര്‍ മഞ്ഞക്കടലാവും

ആദ്യ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയിരുന്നു. 72-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കല്യൂഷ്നിയായിരുന്നു ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകള്‍ നേടിയത്. അഡ്രിയാന്‍ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മറ്റൊരു സ്കോറര്‍. ആദ്യ പകുതിയില്‍ കളിച്ച സഹലിന് പകരം രണ്ടാം പകുതിയില്‍ മലയാളി താരം കെ പി രാഹുല്‍ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.

എടികെ മോഹന്‍ബഗാനെതിരായ പോരാട്ടത്തിനുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവന്‍: Gill, Khabra, Leskovic, Hormipam, Jessel, Puitea, Jeakson, Ivan, Luna, Sahal, Dimitrios

എടികെ മോഹന്‍ ബഗാന്‍റെ ആദ്യ ഇളവന്‍: Kaith – Asish, Kotal, Hamill, Bose – Kauko, Tangri – Colaco, Kauko, Ashique – Petratos