മധ്യനിരയില്‍  ജീക്‌സണ്‍ സിങ്, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്,  എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്.

കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റും സ്റ്റേ‍ഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ലൈനപ്പായി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്‍ ഉണ്ട്.

പ്രഭ്‌സുഖന്‍ ഗില്‍ തന്നെയാണ് ഉദ്ഘാടനപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്‌കോവിച്ച്,ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്‌വ, ജെസെല്‍ കര്‍ണെയ്‌റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്.മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്.

Scroll to load tweet…

കൊവിഡ് ഇടവേളക്കുശേഷം കൊച്ചി ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ മുന്നില്‍ പന്തുതട്ടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യകിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ സ്വപ്നകുതിപ്പീലൂടെ ടീമനെ ഫൈനലിലെത്തിച്ച കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷയത്രയും . സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും മഞ്ഞക്കുപ്പായത്തിലുണ്ട്.

ഖത്തറിൽ മിശിഹായ്‌ക്ക് അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് ലിയോണല്‍ മെസി

അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾപ്രതീക്ഷ. മറുവശത്ത് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് നല്ലപോലെ അറിയാവുന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫൻ കോൺസ്റ്റന്‍റൈന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരും ഈസ്റ്റ് ബംഗാള്‍ കുപ്പായത്തിലുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സ് സ്റ്റാര്‍ട്ടിഗ് ഇലവന്‍: Gill – Khabra, Leskovic, Hormipam, Carneiro – Luna, Puitea, Sahal – Jeakson, Dimitrios, Giannou.

ഈസ്റ്റ് ബംഗാള്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Kamaljit – Kyriakou, Lalchungnunga, Ivan, Ankit – Alex, Tuhin, Shouvik – Suhair, Cleiton, Passi.