എവേ പോരാട്ടത്തില്‍ ദിമിത്രിയോസിന്‍റെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. ഒരു മാസത്തിനിപ്പുറം സ്വന്തം തട്ടകത്തിൽ ജംഷഡ്പൂരിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരാണ്.

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷംഡ്പൂർ എഫ്‌സിയെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജംഷഡ്പൂരുമായുള്ള എവേ മാച്ചിലെ വിജയം ആവർത്തിക്കുന്നതിനൊപ്പം പുതുവര്‍ഷത്തിലും വിജയം തുടര്‍ച്ചയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.

എവേ പോരാട്ടത്തില്‍ ദിമിത്രിയോസിന്‍റെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. ഒരു മാസത്തിനിപ്പുറം സ്വന്തം തട്ടകത്തിൽ ജംഷഡ്പൂരിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരാണ്. പരാജയമില്ലാതെ തുർച്ചയായി എഴ് മത്സരങ്ങൾ. അതിൽ ആറ് വിജയങ്ങൾ. 11 മത്സരങ്ങളിൽ നിന്ന് 22 പോയന്‍റുമായി പട്ടികയിൽ നാലാമത്. പക്ഷേ ജംഷ്ഡ്പൂരിനെ നിസ്സാരരായി കാണാനാവില്ലെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

ലോകകപ്പ് മെഡലുകള്‍ ഇരിക്കുന്ന വീടിന് ഒരു കാവല്‍ വേണം! മുന്തിയ ഇനം നായയെ സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്

ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമന്‍റക്കോസും സഹലും അടക്കമുള്ളവർ ഫോമിലാണ്. പക്ഷേ നാല് മഞ്ഞ കാഡ് കണ്ട കല്യൂയ്ഷ്ണിയ്ക്ക് ഇന്ന് കളിക്കാനാവില്ല എന്നത് മഞ്ഞപ്പടക്ക് നേരിയെ ആശങ്ക സമ്മാനിക്കുന്നുണ്ട്. മറുവശത്ത് വിജയം മാത്രം ലക്ഷ്യമിട്ടാണ് ജംഷഡ്പൂരിന്‍റെ വരവ്.

നാല് തുടർ പരാജയങ്ങൾക്കുശേഷം ഗോവയുമായുള്ള സമനിലയിലൂടെ ജംഷംഡ്പൂർ വിരാമമിട്ട് കഴിഞ്ഞു. കൊച്ചിയിലെ മഞ്ഞപ്പടയ്ക്കായി ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ ലക്കി ലോട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഇലകട്രിക് സ്കൂട്ടർ അടക്കമുള്ളവ സമ്മാനമായി ലഭിയ്ക്കും.

Scroll to load tweet…