കൊൽക്കത്ത: ഐഎസ്എൽ ഫൈനലില്‍ ചെന്നൈയിന്‍റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. അവസാന പാദ സെമിഫൈനലില്‍ എടികെയും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ വരും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം.

ആദ്യപാദത്തിൽ ബെംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. 19 കളിയിൽ 13 ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിന്‍റെ പ്രതിരോധം എടികെയ്‌ക്ക് വെല്ലുവിളിയാകും. ഇരുടീമുകളും മൂന്നാം ഐഎസ്എൽ ഫൈനലാണ് ലക്ഷ്യമിടുന്നത് ബെംഗലുരുവിന് ഇന്ന് സമനില നേടിയാലും ഫൈനലിലേക്ക് മുന്നേറാം

ഗോളടിച്ച് കൂട്ടിയിട്ടും തോറ്റ് ഗോവ

സെമിയിൽ ഗോവയെ തോൽപിച്ചാണ് ചെന്നൈയിന് ഫൈനലിലേക്ക് മുന്നേറിയത്. ഇരു പാദങ്ങളിലുമായി 6-5നാണ് ചെന്നൈയിൻ ജയിച്ചത്. രണ്ടാംപാദ സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജയിച്ചെങ്കിലും ഗോവ പുറത്താവുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചെന്നൈയിൻ ഐഎസ്എൽ ഫൈനലിൽ കടക്കുന്നത്. 

Read more: ഗോവയെ വീഴ്‌ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍