ക്രിക്കറ്റ് നിറഞ്ഞ ഗ്യാലറിക്ക് മുമ്പിലും ഫുട്ബോള്‍ ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയും കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ. ഇങ്ങനെയാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ വളരുക.

ബംഗലൂരു: ഐഎസ്എൽ(ISL) മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യവുമായി ബെംഗളുരു എഫ് സി(Bengaluru FC) ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാൽ(Parth Jindal). ഇന്ത്യ-ന്യുസീലന്‍ഡ്(IND vNZ) ക്രിക്കറ്റ് പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കുകയും, ഐഎസ്എല്ലില്‍ നിന്ന് കാണികളെ വിലക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജിന്‍ഡാൽ ട്വീറ്റ് ചെയ്തു.

ഒരേ രാജ്യത്ത് രണ്ട് നിയമം എങ്ങനെയെന്നും ജിന്‍ഡാൽ ചോദിച്ചു. ഇതാണ് സമീപനമെങ്കില്‍ എങ്ങനെ ഇന്ത്യയിൽ ഫുട്ബോള്‍ വളരും ?. ഐഎസ്എല്ലില്‍ ഹോം-എവേ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ പുനരാരംഭിക്കണം എന്നും ജിന്‍ഡാൽ ആവശ്യപ്പെട്ടു. ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റല്‍സ് ടീമിന്‍റെയും ഉടമയാണ് ജിന്‍‍ഡാൽ.

ക്രിക്കറ്റ് നിറഞ്ഞ ഗ്യാലറിക്ക് മുമ്പിലും ഫുട്ബോള്‍ ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയും കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ. ഇങ്ങനെയാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ വളരുക. ഹോം-എവേ മത്സരങ്ങള്‍ പുനരാരംഭിക്കണം, അങ്ങനെയാണ് ഫുട്ബോള്‍ കളിക്കേണ്ടതെന്നുമായിരുന്നു ജിന്‍ഡാലിന്‍റെ ട്വീറ്റ്.

Scroll to load tweet…

ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരക്ക് ഓരോ സംസ്ഥാനത്തെയും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അദ്യ രണ്ട് മത്സരങ്ങള്‍ നടന്ന ജയ്പൂരിലും റാഞ്ചിയിലും സ്റ്റേഡിയം നിറച്ച് കാണികള്‍ എത്തിയിരുന്നു. ഒരു ഡോസെങ്കിലും വാക്സിനെടുത്തവരെയാണ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. മത്സരത്തിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാരജാരാക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.