ലൂകാസ് ഗികീവിച്ചാണ് ഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂരായിരുന്നു മുമ്പില്‍. എന്നാല്‍ ഒരിക്കല്‍ പോലും വലകുലക്കാന്‍ അവര്‍ക്കായില്ല. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് (Chennaiyin FC) ജയം. ജംഷഡ്പൂര്‍ എഫ്‌സിയെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ലൂകാസ് ഗികീവിച്ചാണ് ഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂരായിരുന്നു മുമ്പില്‍. എന്നാല്‍ ഒരിക്കല്‍ പോലും വലകുലക്കാന്‍ അവര്‍ക്കായില്ല. 

ആദ്യ പകുതിയിലാണ് ഗോള്‍ പിറന്നത്. ഏഴാം മിനിറ്റില്‍ ചെന്നൈയുടെ ആക്രമണത്തോടെയാണ് മത്സരം ഉണര്‍ന്നത്. അനിരുദ്ധ് ഥാപ്പയുടെ കോര്‍ണര്‍ കിക്കില്‍ മുഹമ്മദ് ദോത് തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ .... മിനിറ്റില്‍ മത്സരത്തിലെ ഏക ഗോളും പിറന്നു. വ്‌ളാഡിമര്‍ കോമന്റെ ഫ്രീകിക്കില്‍ തലവച്ചാണ് ഗികീവിച്ച് ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ മറ്റ് അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും ലഭിച്ചില്ല. രണ്ടാം പാതയില്‍ ഗ്രേഗ് സ്റ്റീവര്‍ട്ടിന്റെ ഗോള്‍ശ്രമം ചെന്നൈ ഗോള്‍കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഏറെ പണിപ്പെട്ട് തട്ടിയകറ്റി. 82-ാം മിനിറ്റില്‍ ചെന്നൈ ബോക്‌സിന് മുന്നില്‍ ഒരു തുറന്ന അവസരം ജംഷഡ്പൂര്‍ യുവതാരം ഇഷാന്‍ പണ്ഡിത പുറത്തേക്ക് തട്ടികളഞ്ഞു. വൈകാതെ ഫൈനല്‍ വിസില്‍. 

ജയത്തോടെ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുള്ള ജംഷഡ്പൂര്‍ ആറാമതാണ്. നാളെ നിലവിലെ ചാംപ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സിയെ നേരിടും.