Asianet News MalayalamAsianet News Malayalam

ഔദ്യോഗിക പ്രഖ്യാപനമായി; ഐഎസ്എല്‍ ഇനി ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായി ഔദ്യോഗികമായി അംഗീകരിച്ചു. ഐഎസ്എല്‍, ഐ ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മലേഷ്യയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ISL declared as India's first division league
Author
Kolkata, First Published Oct 15, 2019, 10:49 AM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായി ഔദ്യോഗികമായി അംഗീകരിച്ചു. ഐഎസ്എല്‍, ഐ ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മലേഷ്യയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതോടെ നിലവിലെ ഒന്നാം ഡിവിഷന്‍ ടൂര്‍ണമെന്റായ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ലീഗായി മാറും.

ഐഎസ്എല്‍ ചാംപ്യന്മാര്‍ എഎഫ്‌സി ചാംപ്യന്‍സ് ലീഗിനും ലീഗിനും ഐ ലീഗ് ചാംപ്യന്മാര്‍ എഎഫ്‌സി കപ്പിനും യോഗ്യത നേടും. 2022-23 സീസണ്‍ മുതല്‍ ഐ ലീഗ് ചാംപ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കും.

2024-25 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ പ്രമോഷന്‍, റെലഗേഷന്‍ സംവിധാനം നിലവില്‍ വരും. ഇതിന്റെ തുടര്‍ച്ചയായി ഐഎസ്എല്ലും ഐ ലീഗും ലയിപ്പിച്ച് ഒറ്റ ലീഗാക്കി മാറ്റുമെന്നും എഎഫ്‌സി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios