Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പരിക്ക്; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി അബ്ദുൾ ഹക്കു

ഞായറാഴ്‌ച ഗോവയെ നേരിടാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് പ്രതിരോധനിര താരം അബ്ദുൾ ഹക്കു

ISL Kerala Blasters Player Abdul Hakku Interview
Author
Kochi, First Published Nov 30, 2019, 10:51 AM IST

കൊച്ചി: ഐഎസ്എല്ലില്‍ ആറാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ജയം മാത്രമാണ് സീസണില്‍ ഇതുവരെ ടീമിനുള്ളത്. ഞായറാഴ്‌ച എഫ്‌സി ഗോവയെ നേരിടാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് പ്രതിരോധനിര താരം അബ്ദുൾ ഹക്കു. 

"കഴിഞ്ഞ എല്ലാ മത്സരങ്ങളിലും നന്നായി കളിച്ചശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഐഎസ്എല്ലിലെ കരുത്തായ ബെംഗളൂരുവിനെതിരെ അവസാന മിനുറ്റുകളിലാണ് സെറ്റ്‌പീസില്‍ തോറ്റത്. ഗോവയും മികച്ച ഫുട്ബോള്‍ കളിക്കുന്ന ടീമാണ്. ഗോവയുമായി ശക്തമായ പോരാട്ടമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഗോവയ്‌ക്കെതിരെ വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്". 

പരിക്ക് മാറി താരങ്ങള്‍; ആശ്വാസ വാര്‍ത്ത

"താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് ഫുട്ബോളിന്‍റെ ഭാഗമാണ്. പരിക്കുപറ്റിയ ഒട്ടുമിക്ക താരങ്ങളും ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ അവര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് താരത്തിന് പരിക്കേറ്റാലും അനുയോജ്യമായ പകരക്കാരന്‍ ടീമിലുണ്ട്. അതിനാല്‍ ടീം സന്തുലിതമായി മുന്നോട്ടുപോകുന്നുണ്ട്.

ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. എടികെയ്‌ക്കെതിരെ ഉദ്ഘാടന മത്സരം കാണാന്‍ 30000ത്തിലേറെ കാണികളെത്തി. ആ വിജയം തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചേനെ. എന്നാല്‍ ഇപ്പോഴും മികച്ച പിന്തുണയുണ്ട്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ അത് പ്രകടമായിരുന്നു. എവേ മാച്ച് ഹോം മാച്ച് പോലെയായിരുന്നു.

ഒഡീഷക്കെതിരെ ആറ് മലയാളികള്‍ ഒരുമിച്ച് കളിച്ചത് സന്തോഷിപ്പിച്ചു. മുഹമ്മദ് റാഫിയെ പോലൊരു സീനിയര്‍ താരം കൂടെയുണ്ട്. ആറുപേരും ഒരുമിച്ച് കളിച്ചത് അഭിമാനം
നല്‍കുന്നു"- ഹക്കു കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios