കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന്‍ സയ്യിദ് ബിന്‍ വലിദുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്‌സ്.
കൊച്ചി: അടുത്ത ഐഎസ്‌എല്‍ സീസണ് മുന്‍പ് യുഎഇ ക്ലബിലെ മലയാളി കൗമാര താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സര്‍പ്രൈസ്. കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന്‍ സയ്യിദ് ബിന്‍ വലിദുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഡു ലാലിഗയിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് സയ്യിദ് മഞ്ഞക്കുപ്പായത്തിലെത്തുന്നത്. സയിദിനായി ജെംഷഡ്‌പൂര്‍ അടക്കമുള്ള ടീമുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 16-ാം വയസില്‍ അണ്ടര്‍ 18 ഇന്ത്യന്‍ ക്യാമ്പില്‍ ഇടംപിടിച്ച് ശ്രദ്ധനേടിയ സയിദ് ഇന്ത്യയിലേയും യുഎഇയിലേയും അക്കാദമികളിലൂടെയാണ് വളര്‍ന്നത്. സ്‌പെയിനില്‍ പരിശീലനം നടത്തിയിട്ടുണ്ട്.
