പനജി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാളെ നിലനിൽപിന്റെ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 13 കളിയിൽ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് 14 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്.

ഇനിയുള്ള എല്ലാ കളിയും ജയിക്കുകയും മറ്റുള്ളവരുടെ ജയ പരാജയങ്ങളെയും ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത. അവസാന മത്സരത്തിൽ ജംഷെഡ്പൂരിനെതിരെ സെൽഫ്ഗോൾ വഴങ്ങി തോറ്റതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് പ്രഹരമായത്.

ALSO READ: ഇങ്ങനെയുമുണ്ട് ഓഫ്സൈഡ് കെണി; എടികെയെ കുടുക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം- വൈറല്‍ വീഡിയോ കാണാം

പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തുകയാണ് ഗോവയുടെ ലക്ഷ്യം. 13 കളിയിൽ 24 പോയിന്റുമായി മൂന്നാംസ്ഥാനത്താണിപ്പോൾ ഗോവ. 25 പോയിന്റുള്ള ബെംഗളൂരുവാണ് ഒന്നാംസ്ഥാനത്ത്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഗോവയും ബ്ലാസ്റ്റേഴ്സും രണ്ടുഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.