കൊല്‍ക്കത്ത: പലതരം ഓഫ്‌സൈഡ് കെണികള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇങ്ങനെയൊന്ന് ആദ്യമായിട്ടായിരിക്കും. ഇന്നലെ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫ് സൈഡ് കെണിയാണ് വൈറലായിരിക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ജപ്പാന്‍ സെനഗലിനെതിരെ പുറത്തെടുത്ത അതേ തന്ത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സും കാണിച്ചത്.

കിക്കെടുക്കുന്ന സമയത്ത് പ്രതിരോധത്തില്‍ നില്‍ക്കുന്ന താരങ്ങള്‍ ബോക്‌സിലേക്ക് ഓടുന്നതിന് പകരം മുമ്പോട്ട് ഓടി ഓഫ്‌സൈഡ് ഒരുക്കുകയായിരുന്നു. ഫ്രീകിക്കിനെ തുടര്‍ന്ന് പന്ത് എടികെ താരം താരം റോയ് കൃഷ്ണയുടെ കാലില്‍ കിട്ടി. താരം നിറയൊഴിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. വീഡിയോ കാണാം...