ഗോള്‍വലയ്‌ക്ക് മുന്നില്‍ ടി പി രഹനേഷ് എത്തിയപ്പോള്‍ സീസണില്‍ ആദ്യമായി യുവതാരം സഹല്‍ അബ്‌ദുല്‍ സമദിനും ആദ്യ ഇലവനില്‍ ഇടംകിട്ടി.

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ആദ്യ എവേ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവന്‍. ഗോള്‍വലയ്‌ക്ക് മുന്നില്‍ ടി പി രഹനേഷ് എത്തിയപ്പോള്‍ സീസണില്‍ ആദ്യമായി യുവതാരം സഹല്‍ അബ്‌ദുല്‍ സമദിനും ആദ്യ ഇലവനില്‍ ഇടംകിട്ടി. കെ പ്രശാന്തും കെ പി രാഹുലുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയ മറ്റ് മലയാളികള്‍.

Scroll to load tweet…

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരിച്ചെത്താം. എടികെയെ തകര്‍ത്ത് സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈയോട് തോറ്റിരുന്നു. രണ്ട് കളിയിൽ മൂന്ന് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനും എടികെയ്‌ക്കും എതിരെ കനത്ത തോൽവി വഴങ്ങിയ ഹൈദരാബാദ് നിലവില്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. 

Scroll to load tweet…
Scroll to load tweet…