Asianet News MalayalamAsianet News Malayalam

പഞ്ചോടെ സിഡോഞ്ച, സൂപ്പറായി ഹൂപ്പര്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍

22-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നിലെത്തുമായിരുന്നു.

ISL Kerala Blasters VS North East United Live Updates, Blasters took 2-0 lead in first half
Author
Goa, First Published Nov 26, 2020, 8:29 PM IST

പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ആദ്യ ജയം തേടിയിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ രണ്ട് രു ഗോളിന് മുന്നില്‍. ക്യാപ്റ്റന്‍ സെര്‍ജിയോ സി‍ഡോഞ്ചയും ഗാരി ഹൂപ്പറുമാണ് ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ രണ്ടടി മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തായി ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചാണ് ബ്ലാസ്റ്റേഴ്സ് തുടക്കത്തിലെ മുന്നിലെത്തിയത്.

അഞ്ചാം മിനിറ്റില്‍ പെനല്‍റ്റി ബോക്സിന് പുറത്ത് വലതു വിംഗില്‍ സെയ്ത്യാ സിംഗിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോള്‍. സെയ്ത്യാ സിംഗ് ബോക്സിലേക്ക് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ ചാടി ഉയര്‍ന്ന് തലവെച്ച ബ്ലാസ്റ്റേഴ്സ് നായകന്‍ സെർജിയോ സിഡോഞ്ച മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. 22-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നിലെത്തുമായിരുന്നു.

ആദ്യ പകുതിയില്‍ പിന്നീട് ഇരു ടീമും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. എന്നാല്‍ ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോളിന് വഴി തുറന്നത്. സെയ്ത്യാ സിംഗ് എടുത്ത കോര്‍ണറില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ രണ്ട ഗോള്‍ ശ്രമങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് താരത്തെ ഫൗള്‍ ചെയ്തതിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്ക് എടുത്ത ഗാരി ഹൂപ്പര്‍ക്ക് ഇത്തവണ പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നില്‍.

എ ടി കെ മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിനായി നിഷുകുമാറും രോഹിത് കുമാറും അരങ്ങേറ്റം കുറിച്ചപ്പോമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം പ്രശാന്തും സഹല്‍ അബ്ദുള്‍ സമദും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് എത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-3-3): ആൽബിനോ ഗോമസ് (ഗോൾ കീപ്പർ), നിഷു കുമാര്‍, കോസ്റ്റ നമോയിൻസു, ബക്കാരി കോൺ, ജെസ്സൽ അലൻ കർനെയ്റോ, പ്യുറ്റോയ, ജോസ് വിന്‍സന്‍റ് ഗോമസ്, സെർജിയോ സിഡോഞ്ച (ക്യാപ്റ്റൻ), സെത്തിയാസെന്‍, രോഹിത് കുമാര്‍, ഗാരി ഹൂപ്പർ.

Follow Us:
Download App:
  • android
  • ios