ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്തമാസം ആദ്യം ഫിക്‌സ്ചര്‍ പുറത്തുവിടുമെന്നാണ്  അറിയുന്നത്. 25 മുതല്‍  ടീമുകള്‍ ഗോവയില്‍ എത്തി തുടങ്ങും.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നവംബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. അവസാന വാരത്തിലായിരിക്കും മത്സരങ്ങള്‍. എന്നാല്‍ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്തമാസം ആദ്യം ഫിക്‌സ്ചര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. 

ഇത്തവണ ഗോവയില്‍ മൂന്ന് വേദികളികായാണ് ഐ എസ് എല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ 25 മുതല്‍ ടീമുകള്‍ ഗോവയില്‍ എത്തി തുടങ്ങും. 11 ടീമുകള്‍ക്ക് വേണ്ടി 16 പരിശീലന ഗ്രൗണ്ടുകള്‍ ഗോവയില്‍ സജ്ജമാണ്. കഴിഞ്ഞ ഐഎസ്എല്ലില്‍ കളിച്ച പത്ത് ടീമുകള്‍ക്ക് ഒപ്പം ഈസ്റ്റ് ബംഗാളും ഐഎസ്എല്ലില്‍ എത്തുമെന്നാണ് സൂചന. 

ടീമുകള്‍ എത്തിയാല്‍ പരിശീലനത്തിന് മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരാവേണ്ടി വരും. ഒക്ടോബര്‍ 1മുതല്‍ ക്ലബുകള്‍ക്ക് പ്രീസീസണ്‍ തുടങ്ങാം. ഒക്ടോബര്‍ 23വരെ ആണ് ടീം രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. അതിന് രണ്ട് ദിവസം മുമ്പ് വരെ ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നു നില്‍ക്കും.