പൂണെ: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി. പൂണെയിലെ ചിത്രപതി ശിവജി സ്റ്റേഡിയത്തില്‍ ഇരു ടീമിനും വലചലിപ്പിക്കാനായില്ല. സീസണില്‍ എടികെയുടെ ആദ്യ സമനിലയാണിത്. 

അഞ്ച് കളിയില്‍ മൂന്ന് ജയമുള്ള എടികെ 10 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ അത്രതന്നെ മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഒഡീഷ ആറാം സ്ഥാനക്കാരാണ്. ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അഞ്ച് കളിയില്‍ ഒരു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനക്കാരാണ്. 

തിങ്കളാഴ്‌ച നടക്കുന്ന മത്സരത്തില്‍ ചെന്നൈയ്‌ന്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ നേരിടും. ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം.