എടികെ മോഹന്‍ ബഗാനിൽ ചേരുന്ന സഹോദരന്‍ ഫ്ലോറന്‍റീന് ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരം പോൾ പോഗ്ബ

കൊല്‍ക്കത്ത: ഫ്രഞ്ച് സൂപ്പര്‍ താരം പോൾ പോഗ്ബയുടെ(Paul Pogba) സഹോദരന്‍ ഐഎസ്എല്ലിലേക്ക്(ISL). ഫ്ലോറന്‍റീന്‍ പോഗ്ബ(Florentin Pogba) കൊൽക്കത്തന്‍ ക്ലബ്ബായ എടികെ മോഹന്‍ ബഗാനുമായി(ATK Mohun Bagan) കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച് രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്നാണ് സെന്‍റര്‍ ബാക്കായ താരത്തിന്‍റെ വരവ്. പോൾ പോഗ്ബ ഫ്രാന്‍സിനായാണ് കളിക്കുന്നതെങ്കിലും ഫ്ലോറന്‍റീനും ഇരട്ടസഹോദരന്‍ മത്തിയാസും ഗിനിയയെ ആണ് പ്രതിനിധീകരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടികെ മോഹന്‍ ബഗാനിൽ ചേരുന്ന സഹോദരന്‍ ഫ്ലോറന്‍റീന് ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരം പോൾ പോഗ്ബ രംഗത്തെത്തി. പുതിയ ക്ലബ്ബില്‍ എല്ലാവിജയവും നേരുന്നതായി പോഗ്ബ സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസിച്ചു. സഹോദരനെയും കൊൽക്കത്തന്‍ ക്ലബ്ബിനെയും ടാഗ് ചെയ്താണ് ആശംസ. പോഗ്ബയും കൂടുമാറ്റത്തിന് ഒരുങ്ങുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ നിന്ന് യുവന്‍റസിലേക്കാണ് പോഗ്ബയുടെ മാറ്റം. 

Kerala Blasters : എനസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണം