ദില്ലി: ഐഎസ്എല്‍ കേരളത്തിലും ഗോവയിലുമായി നടത്താൻ ധാരണയായി. നവംബർ മുതൽ മാർച്ച് വരെയാവും മത്സരം നടത്തുക. അടച്ചിട്ട സ്റ്റേഡിയത്തിൽ ആകും തുടക്കത്തിൽ മത്സരങ്ങൾ നടത്തുന്നത്. ഐഎസ്എല്‍ അധികൃതരും ടീമുകളുടെ പ്രതിനിധികളും ദില്ലിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളത്തിലെ പല നഗരങ്ങളിൽ മത്സരം നടത്തുന്നതും പരിഗണനയിലുണ്ട്