Asianet News MalayalamAsianet News Malayalam

ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്; സുവാരസിനെ യുവന്റസിലേക്ക് അടുപ്പിക്കില്ല, പകരം മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കര്‍

ഇറ്റലിയിലെ പെരുഗിയയിലാണ് ഉറുഗ്വെന്‍ താരം പരീക്ഷയ്ക്ക് ഹാജരായത്. ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയില്‍ സുവാരസിന് ബി1 ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

 

Italian police investigating irregularities around suarez citizenship test
Author
Rome, First Published Sep 22, 2020, 5:33 PM IST

റോം: ഇറ്റാലിയന്‍ പൗര്വതമെടുക്കുന്നതിനായി ബാഴ്‌സലണ തോരം ലൂയിസ് സുവാരസിന് നടത്തിയ ഭാഷാ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. നേരത്തെ താരം യുവന്റസിലേക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് മുന്നോടിയായിട്ടാണ് പരീക്ഷ നടത്തിയത്. പരീക്ഷയില്‍ സുവാരസ് ജയിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ തട്ടിപ്പ് നടന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറ്റലിയിലെ പെരുഗിയയിലാണ് ഉറുഗ്വെന്‍ താരം പരീക്ഷയ്ക്ക് ഹാജരായത്. ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയില്‍ സുവാരസിന് ബി1 ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

പരീക്ഷയുടെ ചോദ്യങ്ങളെക്കുറിച്ച് താരത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുട്‌ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍  ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. കള്ളത്തരം കണ്ടുപിടിക്കപ്പെട്ടതിന തുടര്‍ന്ന് താരം സ്പാനഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് മാറുമെന്നാണ് അടുത്തസമയത്ത് പുറത്തുവന്ന വാര്‍ത്ത. ഇതിനിടെ അത്‌ലറ്റികോ മാഡ്രിഡ് താരം അല്‍വാരോ മൊറാട്ട യുവന്റസിലേക്ക് കൂടുമാറിയിരുന്നു. സുവാരസിന് പകരമാണ് മൊറാട്ട എത്തിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ സുവരാസിന്റെ ഇറ്റാലിയന്‍ പാസ്‌പോര്‍ട്ട് നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റുള്ളവരുടെ ഭാഷാ പരീക്ഷകളുടെ ഫലം വരാന്‍ മാസങ്ങളെടുക്കും. എന്നാല്‍ സുവാരസിന്റെ കാര്യത്തില്‍ മണിക്കൂറുകള്‍ക്കകം ഫലം വന്നു. 15 ദിവസത്തിനുള്ളില്‍ താരത്തിന് പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നീക്കങ്ങള്‍ളും നടന്നിരുന്നു. 

ബാഴ്‌സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ ദിവസങ്ങളില്‍ സുവാരസ് ബാഴ്‌സ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. 

സുവാരസിന് പുറമെ അര്‍തുറോ വിദാല്‍, ഇവാന്‍ റാകിടിച്ച് എന്നിവര്‍ക്കും ബാഴ്‌സയില്‍ ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റാകിടിച്ച് സെവിയ്യയിലേക്ക് മടങ്ങിയപ്പോള്‍, വിദാല്‍ ഇന്റര്‍ മിലാനിലേക്ക് പറന്നു.

Follow Us:
Download App:
  • android
  • ios