ഐ എസ് എല്ലില്‍ രണ്ടാംജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും. എടികെ മോഹന്‍ ബഗാനാണ് എതിരാളികള്‍. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ടിക്കറ്റുകളെല്ലാം വിറ്റുപോയി.

കൊച്ചി: കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുക എതിരാളികള്‍ക്ക് എളുപ്പമല്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. സീസണില്‍ ജയിച്ച് തുടങ്ങുന്നതില്‍ ആരാധകരുടെ ആരവം നിര്‍ണായകമായെന്നും വുകോമനോവിച്ച് പറഞ്ഞു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആരാധകര്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തിയത്. ഏറെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ആരാധകരുടെ ആരവങ്ങള്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചിനെപ്പോലും അമ്പരപ്പിച്ചു.

''ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ പകുതി എളുപ്പമല്ലെന്ന് അറിയാമായിരുന്നു. ആരാധകരുടെ ആരവം കൊച്ചിയിലെത്തുന്ന എതിരാളികള്‍ക്ക് നരഗതുല്യ അനുഭവമാണുണ്ടാക്കുക. ബ്ലാസ്റ്റേഴ്‌സിന് ഇരട്ടിയൂര്‍ജ്ജവും. ജയിച്ച് തുടങ്ങിയെങ്കിലും ഇനിയുമേറെ പിഴവുകള്‍ പരിഹരിക്കാനുണ്ട്.'' വുകോമനോവിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും

ഐ എസ് എല്ലില്‍ രണ്ടാംജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും. എടികെ മോഹന്‍ ബഗാനാണ് എതിരാളികള്‍. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ടിക്കറ്റുകളെല്ലാം വിറ്റുപോയി. ബ്ലാസ്റ്റേഴ്‌സിന് ഒരിക്കലും മറക്കാനാവാത്ത എതിരാളികളാണ് എടികെ മോഹന്‍ ബഗാന്‍. രണ്ടുതവണയാണ് കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കത്തന്‍ ടീം ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ചത്. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലും. 

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയപ്പോള്‍ എടികെ ബഗാന് ആദ്യകളിയില്‍ അടിതെറ്റി. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി. എടികെ ബഗാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിനോട് തോറ്റു. കൊച്ചിയിലെ ആരവങ്ങളിലേക്ക് എടികെ മോഹന്‍ ബഗാന്‍ എത്തുന്‌പോള്‍ ഇരുടീമുകളും മുഖാമുഖം വരുന്ന ഇരുപതാമത്തെ മത്സരമാണിത്. മോഹന്‍ ബഗാനുമായി ലയിക്കും മുന്‍പ് എടികെയും ബ്ലാസ്റ്റേഴ്‌സും പതിനാല് കളിയില്‍ ഏറ്റുമുട്ടി. 

രേണുകയ്ക്ക് മുന്നില്‍ ലങ്ക തകര്‍ന്നു, പിന്നാലെ മന്ഥാനയുടെ അടി; വനിതാ ഏഷ്യാ കപ്പ് ഇന്ത്യക്ക്

അഞ്ച് കളിയില്‍ എടികെയും നാല് കളിയില്‍ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. അഞ്ച് മത്സരം സമനിലയില്‍. ബ്ലാസ്റ്റേഴ്‌സ് പതിനാറും എടികെ പതിനഞ്ചും ഗോള്‍ നേടി. മോഹന്‍ ബഗാനുമായി ലയിച്ച ശേഷം ബ്ലാസ്റ്റേഴ്‌സുമായി നാല് കളിയിലാണ് കൊല്‍ക്കത്തന്‍ ടീം ഏറ്റുമുട്ടിയത്. ഇക്കാലയളവില്‍ എടികെ ബഗാന് വ്യക്തമായ ആധിപത്യം. നാല് കളിയില്‍ മൂന്നിലും എടികെ ബഗാന്‍ ജയിച്ചു. 

ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത് ഒരു സമനിലമാത്രം. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏടികെ ബഗാന്‍ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേ്‌ഴ്‌സിനെ തോല്‍പിച്ചു. രണ്ടാംപാദ പോരാട്ടം രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ അവസാനിക്കുകയായിരുന്നു.