ആഹ്ലാദ പ്രകടനത്തിനു ശേഷം നീലനിറത്തിലുള്ള ​ഗാർബേജ് ബാ​ഗുമായി സ്റ്റേഡിയത്തിൽ ചിതറിക്കിടന്ന കുപ്പികളും മറ്റുമാണ് ആരാധകർ വൃത്തിയാക്കിയത്. ചരിത്ര വിജയത്തിനു ശേഷവും സ്റ്റേഡിയത്തിൽ നിന്നു മടങ്ങാതെ മത്സരാവേശം ബാക്കിയാക്കിയ പാഴ്‍വസ്തുക്കൾ ശേഖരിക്കുന്ന രണ്ട് ജാപ്പനീസ് ആരാധകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്

മത്സര വിജയ ശേഷം ഗാലറിയിലെ പ്രകടനത്തിന് ജപ്പാന്‍ ആരാധകര്‍ക്ക് ലോകത്തിന്‍റെ കയ്യടി. ഇഷ്ട താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തില്‍ വലിച്ചെറിഞ്ഞ കുപ്പികളും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്ത ശേഷമാണ് ജാപ്പനീസ് ആരാധകര്‍ ഗാലറി വിടുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരശേഷവും സമാന സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

ജർമനിക്കെതിരായ അട്ടിമറി വിജയത്തിനു ശേഷം സ്റ്റേഡിയം വ‍ൃത്തിയാക്കി ജാപ്പനീസ് ആരാധകർ. നേരത്തെ മറ്റൊരു മത്സരത്തിനു ശേഷവും ജാപ്പനീസ് ആരാധകരുടെ ഇതേ പ്രവൃത്തി ഏറെ പ്രശംസ നേടിയിരുന്നു. ആഹ്ലാദ പ്രകടനത്തിനു ശേഷം നീലനിറത്തിലുള്ള ​ഗാർബേജ് ബാ​ഗുമായി സ്റ്റേഡിയത്തിൽ ചിതറിക്കിടന്ന കുപ്പികളും മറ്റുമാണ് ആരാധകർ വൃത്തിയാക്കിയത്. ചരിത്ര വിജയത്തിനു ശേഷവും സ്റ്റേഡിയത്തിൽ നിന്നു മടങ്ങാതെ മത്സരാവേശം ബാക്കിയാക്കിയ പാഴ്‍വസ്തുക്കൾ ശേഖരിക്കുന്ന രണ്ട് ജാപ്പനീസ് ആരാധകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ​ഗ്രൂപ്പ് ഇ മത്സരത്തിൽ മുൻ ലോക ചാംപ്യൻമാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ജപ്പാൻ തോൽപിച്ചത്. 

ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വ‍ൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്ക്കാരത്തിനു നിറഞ്ഞ കയ്യടിയാണ് നെറ്റിസൺസ് നൽകുന്നത്. അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ​ഗ്യാലറിയിൽ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ ഏറിയപങ്കും. 

ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി അടിയറവ് പറഞ്ഞിരുന്നു. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. 

ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആവേശപ്പകുതിക്കാണ് ആരാധകര്‍ സാക്ഷികളായത്. തോമസ് മുള്ളറും ഗ്നാബ്രിയും മുസിയാലയും അടങ്ങുന്ന ജര്‍മന്‍ ആക്രമണ നിരയെ പ്രതിരോധക്കോട്ട കെട്ടി ജപ്പാന്‍ 33 മിനുറ്റുകള്‍ വരെ തളച്ചു. കളി മെനയാന്‍ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ അടിച്ചതോടെയാണ് ഉണര്‍ന്നുകളിച്ചത്.