അറ്റലാന്റ- നാപോളി രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് യുവന്റസ് ഫൈനലില്‍ നേരിടുക. ആദ്യ പാദത്തില്‍ ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

ടൂറിന്‍: യുവന്റസ് കോപ്പ ഇറ്റാലിയ ഫൈനലില്‍. ഇന്റര്‍ മിലാനുമായുള്ള രണ്ടാം പാദ സെമി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് യുവന്റസിന് ഫൈനലിലേക്കുള്ള വഴി തെളിഞ്ഞത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് യുവന്റസ് ജയിച്ചിരുന്നു. അറ്റലാന്റ- നാപോളി രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് യുവന്റസ് ഫൈനലില്‍ നേരിടുക. ആദ്യ പാദത്തില്‍ ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. 13 തവണ യുവന്റസ് കോപ്പ ഇറ്റാലിയ കിരീടം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്ററിന് ജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ വെസ്റ്റ്ഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോട്ട് മക്ടോമിനേയാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.

റയലിന് ജയം

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ഗെറ്റാഫയെ തോല്‍പിച്ച് റിയല്‍ മാഡ്രിഡ്. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് റയലിന്റെ ജയം. കരിം ബെന്‍സീമ, ഫെര്‍ലാന്‍ മെന്‍ഡി എന്നിവരാണ് സ്‌കോറര്‍മാര്‍. 60, 66 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 22 കളിയില്‍ 46 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തെത്തി. 51 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. 43 പോയിന്റുള്ള ബാഴ്‌സലോണ മൂന്നാം സ്ഥാനത്തും.