പിഎസ്ജിയ്ക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിടുന്നത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഡി മരിയ.

ടൂറിന്‍: അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ (Angel Di Maria) വരും സീസണില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന് (Juventus) വേണ്ടി കളിക്കും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ (PSG) നിന്നാണ് താരം യുവന്റസിലെത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയായി. സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫ്രീ ഏജന്റായാണ് താരം യുവന്റസിലെത്തുന്നത്. പോള്‍ പോഗ്ബയ്ക്ക് ശേഷം ഈ സീസണില്‍ യുവന്റസ് സ്വന്തമാക്കുന്ന താരമാണ് ഡി മരിയ. 

പിഎസ്ജിയ്ക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിടുന്നത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. 34 കാരനായ ഈ മുന്നേറ്റതാരം അടുത്ത ആഴ്ച യുവന്റസിനൊപ്പം ചേരുമെന്ന് റൊമാനോ വ്യക്തമാക്കി.

Scroll to load tweet…

കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവന്റസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ടീമിനെത്താനായത്. എന്നാല്‍ പൗളോ ഡിബാല ക്ലബ് വിടുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചെല്‍സി, നാപോളി ടീമുകള്‍ ഡിബാലയ്ക്ക് പിന്നാലെയുണ്ട്.

പുതിയ കോച്ചിന് കീഴില്‍ ഒരുക്കങ്ങള്‍ സജീവമാക്കി പിഎസ്ജി; മെസിക്കൊപ്പം നെയ്മറും ക്യാംപില്‍

അതേസമയം, പിഎസ്ജിയുടെ പ്രീസീസണിനായി ഒരുക്കം തുടങ്ങി. പുതിയ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും പിഎസ്ജി ക്യാംപില്‍ എത്തിയിട്ടുണ്ട്. സീസണ്‍ ബ്രേക്കിനിടെ വിശ്രമത്തിലായിരുന്നു സൂപ്പര്‍ താരങ്ങള്‍. ടീം വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ പരിശീലനത്തിന് എത്തിയിരിക്കുന്നത്.

അതേസമയം, രണ്ടുവര്‍ഷത്തേക്കാണ് ഗാള്‍ട്ടിയറെ നിയമിച്ചത്. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം പാരീസില്‍ എത്തിക്കുകയാണ് പ്രധാനദൗത്യം. പുറത്താക്കപ്പെട്ട മൗറിസിയോ പൊച്ചെറ്റിനോയ്ക്ക് പകരമാണ് ഗാള്‍ട്ടിയറുടെ നിയമനം. കഴിഞ്ഞ സീസണില്‍ നീസിനെ അഞ്ചാം സ്ഥാനത്തെത്തിച്ച ഗാള്‍ട്ടിയര്‍ ഇതിന് തൊട്ടുമുന്‍പുള്ള സീസണില്‍ ലിലിയെ ലീഗ് വണ്‍ ചാംപ്യന്‍മാരാക്കിയിരുന്നു.