Asianet News MalayalamAsianet News Malayalam

യുവേഫ ചാംപ്യന്‍സ് ലീഗ്: പ്രതീക്ഷ മുഴുവന്‍ ക്രിസ്റ്റ്യാനോയില്‍; യുവന്‍റസ് ഇന്ന് അത്‌ലറ്റികോയ്‌ക്കെതിരെ

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി 1.30 ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടുഗോള്‍ കടവുമായാണ് യുവന്റസ് ഇറങ്ങുക. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഷാല്‍ക്കേയെ നേരിടും.

Juventus takes Atletico Madrid in UEFA Champions League semis
Author
Turin, First Published Mar 12, 2019, 7:52 PM IST

ടൂറിന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി 1.30 ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടുഗോള്‍ കടവുമായാണ് യുവന്റസ് ഇറങ്ങുക. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഷാല്‍ക്കേയെ നേരിടും. ആദ്യപാദത്തില്‍ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.

ഗിമിനെസും ഗോഡിനും നേടിയ ഈ ഗോളുകളുടെ ഭാരവുമായാണ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. യുവന്റസിന്റെ തട്ടകത്തില്‍ സമനില നേടിയാലും ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാം. പലതവണ പിന്നില്‍ നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവന്റസ് ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകളെയാണ്.

ഗോഡിന്‍, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവരടങ്ങിയ അത്‌ലറ്റിക്കോ പ്രതിരോധം മറികടക്കുക യുവന്റസിന് എളുപ്പമാവില്ല. ഒപ്പം, ഗ്രീസ്മാന്‍, മൊറാട്ട, ഡീഗോ കോസ്റ്റ മുന്നേറ്റനിരയെ തടയുകയും വേണം. രണ്ടുഗോള്‍ കടമുള്ളതിനാല്‍ യുവന്റസ് റൊണാള്‍ഡോയ്‌ക്കൊപ്പം മാന്‍സുകിച്ചിനെയും ഡിബാലയേയും കളിപ്പിക്കുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios