Asianet News MalayalamAsianet News Malayalam

അര്‍ജന്‍റീനക്കെതിരായ ലോകകപ്പ് ഫൈനലില്‍ കരീം ബെന്‍സേമ ഇറങ്ങുമോ, ഒന്നും പറയാതെ ദെഷാം

വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാമിന്‍റെ മറുപടി.

Karim Benzema reported return for FInal against Argentina
Author
First Published Dec 15, 2022, 3:06 PM IST

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ആക്രമണ നിരക്ക് മൂര്‍ച്ച കൂട്ടാന്‍ കരീം ബെന്‍സേമ കൂടിയെത്തുമെന്ന് സൂചന. ലോകകപ്പ് ടീമിലുണ്ടായിരുന്ന കരീം ബെന്‍സേമ, ലോകകപ്പിന്‍റെ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഫ്രാന്‍സ് ആദ്യ മത്സരത്തിനിറങ്ങും മുമ്പായിരുന്നു ഇത്.

എന്നാല്‍ ബെന്‍സെമയക്ക് പകരം ആരെയും കോച്ച് ദിദിയെര്‍ ദെഷാം ടീമിലെടുത്തതുമില്ല. ഇതോടെ മറ്റ് ടീമുകളെല്ലാം 26 അംഗ ടീമുമായി കളിക്കുമ്പോള്‍ ഫ്രാന്‍സ് ടീമില്‍ 25 പേരെ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായ ബെന്‍സേമയെ ലോകകപ്പ് ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പരിശീലകന്‍ ദിദയെര്‍ ദെഷാം മൗനം പാലിച്ചതും ഇക്കാര്യം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എംബാപ്പെ ആയി ഹക്കീമി, ഹക്കീമിയായി എംബാപ്പെ; ഫുട്ബോളില്‍ ഇതിലും സുന്ദരമായൊരു സൗഹൃദ കാഴ്ചയില്ലെന്ന് ആരാധകര്‍

വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാമിന്‍റെ മറുപടി. നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പം സ്പെയിനിലുള്ള ബെന്‍സേമ, ഫൈനല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തടയില്ലെന്ന് റയലും വ്യക്തമാക്കിയിട്ടുണ്ട്. കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്.

ലോകകപ്പില്‍ കിലിയന്‍ എംബാപ്പെ അഞ്ച് ഗോളടിച്ചപ്പോള്‍ ഒലിവര്‍ ജിറൂദ് നാലു ഗോള്‍ നേടി. ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടിനായി ഇരുവരും ശക്തമായി രംഗത്തുണ്ട്. പോഗ്ബെയുടെയും കാന്‍റെയുടെയും അഭാവത്തിലും ഫ്രഞ്ച് മധ്യനിര ഭരിക്കുന്ന അന്‍റോണിയോ ഗ്രീസ്മാനും എംബാപ്പെും ജിറൂദും ചേരുമ്പോള്‍ തന്നെ ആരും പേടിക്കുന്ന ആക്രമണനിരയായ ഫ്രാന്‍സിലേക്ക് ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാവു കൂടിയായ ബെന്‍സേമ കൂടി എത്തിയാല്‍ അത് ഫ്രാന്‍സിന് ഇരട്ടി കരുത്താവും.

Follow Us:
Download App:
  • android
  • ios