മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്‌നിക്കോസ്,  പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. 

കൊച്ചി: ഐഎസ്എൽ സീസണിന് മുന്‍പുള്ള ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരം 2023 സീസൺ വരെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞ ജേഴ്‌സി അണിയും.

Scroll to load tweet…

മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്നു. രണ്ട് സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.

Scroll to load tweet…

അതിനിടെ വിദേശതാരങ്ങളെ ടീമിലെത്തിക്കുന്നത് വൈകുന്നതിനെതിരെയുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരാധക രോഷത്തിന് രസകരമായ വീഡിയോയായി ബ്ലാസ്റ്റേഴ്സ് മറുപടി നല്‍കുകയും ചെയ്തു. ക്ഷമ വേണം,സമയമെടുക്കും എന്ന ടാഗ് ലൈനോടെയാണ് മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലെ തമാശരംഗം കൂട്ടി ചേർത്തുള്ള വീഡിയോ ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലേക്ക് കൂടുതല്‍ വിദേശതാരങ്ങള്‍ വരുമെന്ന സൂചനയാണ് ടീം ആരാധകർക്ക് നൽകുന്നത്.

Scroll to load tweet…