Asianet News MalayalamAsianet News Malayalam

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശവേണ്ട! പ്രതിരോധത്തിലെ പ്രധാനി തിരിച്ചെത്തുന്നു

മുംബൈക്കും ഗോവയ്ക്കുമെതിരായ തോല്‍വികള്‍ക്ക് പ്രധാന കാരണം മാര്‍കോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയിലെ അഭിപ്രായം.

Kerala Blasters defender ready to play against East Bengal in next match
Author
First Published Jan 30, 2023, 11:00 PM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തില്‍ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ച് കളിച്ചേക്കും. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുത്തതായി ലെസ്‌കോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈക്കും ഗോവയ്ക്കുമെതിരായ തോല്‍വികള്‍ക്ക് പ്രധാന കാരണം മാര്‍കോ ലെസ്‌കോവിച്ചിന്റെ അഭാവമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയിലെ അഭിപ്രായം. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സില്‍ ലെസ്‌കോവിച്ച് ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തി. 

പകരക്കാരുടെ നിരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ലെസ്‌കോവിച്ച് എന്നാല്‍ പങ്കാളിക്കൊപ്പം മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തി. മത്സരശേഷം പുറത്തിറങ്ങിയപ്പോള്‍, ഇരട്ടഗോള്‍ നേടിയ ഡയമന്റക്കോസിന് പ്രശംസ പരിക്കിന് ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ വരാനുള്ളതിനാല്‍ പരിശീലകന്‍ വീണ്ടും ലെസ്‌കോവിച്ചിന് വിശ്രമം നല്‍കുകയായിരുന്നു. ഉടന്‍ തിരിച്ചെത്താമെന്ന് പ്രതീകഷിക്കുന്നതായി ലെസ്‌കോവിച്ചിും പറഞ്ഞു. സെല്‍ഫി തേടിയെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ക്രൊയേഷ്യന്‍ താരം സ്റ്റേഡിയം വിട്ടത്.

അതേസമയം, കൊച്ചിയില്‍ വിജയിച്ചതിന്റെ ആവേശത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേഓഫ് ഉറപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. ഒന്നാം നമ്പര്‍ ഗോളി ഗില്ലിന് വിശ്രമം നല്‍കുകയും മലയാളി താരം സഹല്‍ അടക്കം പ്രമുഖരെ പകരക്കാരുടെ നിരയിലേക്ക് മാറ്റുകയും ചെയ്ത തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. അടിമുടി അഴിച്ചുപണി വരുത്താനുള്ള കാരണം പരിശീലകന്‍ വിശദീകരിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെ വൈറസ് ബാധയാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ ടീമിലെ അഴിച്ചുപണിക്ക് കാരണമായെന്ന് കോച്ച് പറഞ്ഞു. രണ്ടാം പകുതിയില്‍ ബോധപൂര്‍വ്വം, കരുതലോടെ കളിച്ചതാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസം മറച്ചുവയ്ക്കാതെയാണ് മിക്‌സഡ് സോണിലേക്ക് ഇവാന്‍ വുകോമനോവിച്ച് വന്നത്. മികച്ച പ്രകടനം നടത്തിയ ബ്രൈസ് മിറാന്‍ഡയെ പ്രശംസിക്കാനും വുകോമനോവിച്ച് മറന്നില്ല.

അര്‍ഹിച്ച നേട്ടം! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തില്‍ ജോക്കോവിച്ചിനെ അഭിനന്ദിച്ച് റാഫേല്‍ നദാല്‍

Follow Us:
Download App:
  • android
  • ios