കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാവാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഒഡീഷ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നാല് മത്സരങ്ങൡ നാല് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ഒഡീഷ അഞ്ചാമതും.

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് മെസി ബൗളി, ജെയ്‌റോ റോഡ്രിഗസ് എന്നിവരെ പരിക്ക് കാരണം നഷ്ടമായി. മാത്രമല്ല, ഒരു പെനാല്‍റ്റി റഫറി അനുവദിച്ചതുമില്ല. ആദ്യ പകുതിയില്‍ സഹല്‍ നടത്തിയ ഒരു സോളോ ഗോള്‍ ശ്രമം മാത്രമാണ് ഓര്‍ത്തുവെക്കാനുള്ളത്. ഒഡീഷ പ്രതിരോധതാരം സഹലിനെ ബോക്‌സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 

പരിക്കേറ്റ താരങ്ങള്‍ക്ക് പകരം ഹക്കു, മുഹമ്മദ് റാഫി എന്നിവരാണ് എത്തിയത്. ഇതോടെ ടീമില്‍ ഏഴ് മലയാളികളായി. രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇതോടെ ഇരുവരും പോയിന്റ് പങ്കിട്ടു.