Asianet News MalayalamAsianet News Malayalam

റിയൽ കശ്മീർ മിഡ്‌ഫീല്‍ഡര്‍ റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലൂടെ  ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്ന് റിത്വിക്

Kerala Blasters FC ropes Real Kashmir mid fielder Ritwik Das
Author
Kochi, First Published Jul 15, 2020, 6:19 PM IST

കൊച്ചി: റിയൽ കശ്മീർ എഫ്‌സി മിഡ്‌ഫീൽഡർ റിത്വിക് കുമാർ ദാസ്(23) അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ഐ ലീഗ് ടീമായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിയൽ കാശ്മീരിനായി റിത്വിക് 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കശ്മീരിനായി ആറ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ രണ്ട് അസിസ്റ്റുകൾ സംഭാവന നൽകി.

പശ്ചിമ ബംഗാളിലെ ചെറിയ പട്ടണമായ ബർൺപൂരിൽ നിന്നുള്ള റിത്വിക്, സി‌എഫ്‌എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ നിന്ന്  തന്റെ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹൻ ബഗൻ അക്കാദമിയുടെ ഭാഗമായിരുന്നു.  ഐ-ലീഗിനായി സ്നോ ലിയോപാഡ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഘട്ട് എഫ്‌സിക്കായി കളിച്ചു.  2018 ഡിസംബറിൽ ഐ-ലീഗിൽ  അരങ്ങേറ്റം കുറിച്ച റിത്വിക് തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും കൊണ്ട് ശ്രദ്ധേയനായി.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലൂടെ  ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്ന് റിത്വിക് പറഞ്ഞു. എന്റെ പ്രൊഫഷണൽ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. ബ്ലാസ്റ്റേഴ്സിന് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവർക്ക് മുന്നിൽ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവർത്തിക്കുവാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിന് എന്റെ പരമാവധി നൽകാനും,  ആരാധകരെ സന്തോഷിപ്പിക്കാനും ആഗ്രഹിക്കുന്നു- റിത്വിക് പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായ റിത്വിക്കിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ  ഫുട്ബോൾ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് സ്കിൻകിസ് പറഞ്ഞു.  യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും  വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും തനിക്കും ടീമിനും വിജയം സമ്മാനിക്കാന്‍ റിത്വിക് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും സ്കിൻകിസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios