ഹൈദരാബാദ് എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) കന്നിക്കിരീടം സ്വന്തമാക്കുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫറ്റോര്‍ഡ (Fatorda) സ്‌റ്റേഡിയത്തിലാണ് മത്സരം.
ഫറ്റോര്‍ഡ: ഞായാറാഴ്ച്ചയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (Indian Super Legaue) കലാശപ്പോര്. ഹൈദരാബാദ് എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) കന്നിക്കിരീടം സ്വന്തമാക്കുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫറ്റോര്‍ഡ (Fatorda) സ്‌റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യഗ്രൗണ്ടായ തിലക് മൈതാന്‍ ഫൈനലിന് വേദിയാകുന്നില്ലെന്ന നിരാശ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കുണ്ട്.
ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. രണ്ടാംമത്സരത്തിലും മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത് തിലക് മൈതാന്‍. ഒഡിഷയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്. ചെന്നൈയും ഹൈദരാബാദും മുംബൈയുമെല്ലാം ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ തിലക് മൈതാനില്‍ വീണു.
ഫൈനലിലേക്കുള്ള വഴിയില്‍ 20ല്‍ 14 മത്സരവും തിലക് മൈതാനിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഒരു തോല്‍വി മാത്രമാണ് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. എട്ടിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. അഞ്ച് മത്സരങ്ങളില്‍ സമനില. തോറ്റത് ബെംഗളൂരുവിനോട് മാത്രം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ 24 ഗോളടിച്ച് കൂട്ടിയപ്പോള്‍ വഴങ്ങിയത് 11 എണ്ണം. ഫൈനല്‍ ഭാഗ്യമൈതാനമായ തിലക് മൈതാനിലല്ലെങ്കിലും ഫറ്റോര്‍ദയില്‍ ആവേശത്തിന് മഞ്ഞക്കടലുണ്ടാകും.
ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ആരാധകരും. സെമിയിലെ വിജയത്തിന് ശേഷം ഹോട്ടലിലെ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. വീഡിയോ കാണാം...
