കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് മാറ്റങ്ങള്‍. കൊച്ചിയിലാണ് മത്സരം. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയെ നേരിട്ട ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ടീം വരുത്തിയത്. മധ്യനിരയില്‍ മുസ്തഫ നിങ്ങിന് പകരം ജീക്‌സണ്‍ സിങ് ടീമിലെത്തി. പ്രതിരോധത്തില്‍ വ്‌ളാട്‌കോ ദ്രോബറോവിന് പകരം ജിയാന്നി സ്വിവര്‍ലൂണിനേയും ഉള്‍പ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്‌സ്: ടി പി രഹനേഷ് (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, രാജു ഗെയ്കവാദ്, ജിയാന്നി സ്വിവര്‍ലൂണ്‍, ജെസ്സല്‍ കര്‍നെയ്‌റോ, സത്യസെന്‍ സിങ്, ജീക്‌സണ്‍ സിങ്, സെര്‍ജിയോ സിഡോഞ്ഞ, ഹാളിചരണ്‍ നര്‍സാരി, മെസി ബൗളി, ഒഗ്‌ബെഷെ.

14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് ഇത്രയും പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഇതുവരെ മൂന്ന് ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ആറ് തോല്‍വിയും അഞ്ച് സമനിലയും അക്കൗണ്ടിലുണ്ട്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ എഫ്‌സി 18 പോയിന്റുമായി ആറാമതാണ്.