മഞ്ഞപ്പട ആവശ്യപ്പെട്ടത് പോലെ കൂടുതൽ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ടീമിലേക്ക് എത്തുമെന്നും ടീം മാനേജ്മെന്‍റ്  ഉറപ്പ് നൽകി. 

കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്‍റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു. ആരാധക കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് ചര്‍ച്ചയിൽ മാനേജ്മെന്‍റ് വ്യക്തമാക്കി. മഞ്ഞപ്പട ആവശ്യപ്പെട്ടത് പോലെ കൂടുതൽ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ടീമിലേക്ക് എത്തുമെന്നും ടീം മാനേജ്മെന്‍റ് ഉറപ്പ് നൽകി. 

ഇരു വിഭാഗവും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ആരാധക കൂട്ടായ്മയുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ അടക്കമുള്ള മാനേജ്മെന്‍റ് പ്രതിനിധികളും മഞ്ഞപ്പടയുടെ ഭാരവാഹികളും ആണ് യോഗത്തിൽ പങ്കെടുത്തത്. 

തുടര്‍ തോല്‍വികളില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റിനെതിരെയാണ് മഞ്ഞപ്പട പ്രതിഷേധം ആരംഭിച്ചത്. കാണികളുടെ കുറവ് ഉണ്ടങ്കിലെ മാനേജ്‌മെന്റ് പഠിക്കൂവെന്നാണ് ആരാധകരുടെ പക്ഷം. നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് കടക്കുകയെന്ന് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടം. 

ഒറ്റ ദിവസം 1,18,180 രൂപയുടെ കിടിലൻ കളക്ഷൻ, മച്ചാനെ ആദ്യ ദിനം തന്നെ വൻ തിരക്കാണ്! തരംഗമായി മെട്രോ ബസ് സ‍ർവീസ്

തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി പോകുന്നവരെ...; ആള് ചില്ലറക്കാരനല്ലാട്ടോ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം