കൊച്ചി: കേരള ബ്ലാസ്‌റ്റേ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റില്ലെന്ന് റിപ്പോര്‍ട്ട്. പ്രഖുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നുവെന്നും ഇനിയുള്ള മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരിക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍ പ്രീസീസണ്‍ മത്സരങ്ങള്‍ മാത്രമാണ് കോഴിക്കോട് നടക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഫ്രണ്ട്‌ലി മത്സരങ്ങളും കോഴിക്കോട് നടക്കും. നിലവില്‍ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം. ഗോകുലം എഫ് സി വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ടീമിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്റ്റേഡിയത്തിലാണ്.

നേരത്തെ, സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ചുമതലപ്പെടുത്തിയെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.