Asianet News MalayalamAsianet News Malayalam

കായലും വള്ളവുമായി മഞ്ഞപ്പടയുടെ പുതിയ ജേഴ്‌സി; വിഡ്ഢി ദിനത്തിലെ പ്രഖ്യാപനം വിശ്വസിക്കാതെ ആരാധകര്‍

തങ്ങളുടെ പരമ്പരാഗത മഞ്ഞ നിറത്തിന് പ്രാധാന്യം കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ വിഡ്ഢി ദിനത്തില്‍ പുറത്തിറക്കിയ ജേഴ്‌സിയുടെ കാര്യത്തില്‍ ആരാധകര്‍ക്ക് മിക്കവര്‍ക്കും വിശ്വാസമില്ല.

Kerala Blasters presenting new kit for upcoming ISL sesason
Author
Kochi, First Published Apr 1, 2021, 2:05 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിന്റെ തിയ്യതി പോലും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2021-22 സീസണിലേക്കുള്ള ഹോം ജേഴ്‌സി പുറത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തങ്ങളുടെ പരമ്പരാഗത മഞ്ഞ നിറത്തിന് പ്രാധാന്യം കുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ വിഡ്ഢി ദിനത്തില്‍ പുറത്തിറക്കിയ ജേഴ്‌സിയുടെ കാര്യത്തില്‍ ആരാധകര്‍ക്ക് മിക്കവര്‍ക്കും വിശ്വാസമില്ല. ആരാധകരെ വിഡ്ഢികളാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. 

Inspired by the very things that make our land the most beautiful in the country 🤩 Presenting our home kit for the 2021/22 ISL- Indian Super League season! 🙌🏽 #YennumYellow

Posted by Kerala Blasters on Wednesday, 31 March 2021

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സ് പുതിയ ജേഴ്‌സി പങ്കുവച്ചിട്ടുണ്ട്. കേരളത്തെ മനോഹരമാക്കുന്ന പല കാര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നതെന്ന് ബ്ലാസ്റ്റേവ്‌സ് ജേഴ്‌സി പുറത്തിറക്കുന്ന അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ കേരളത്തിന്റെ പ്രകൃതിക്കും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കിയാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ബൈജൂസ് സ്‌പോണ്‍സണ്‍ ചെയ്യുന്ന ജേഴ്‌സിയില്‍ തെങ്ങും വള്ളവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ അത്ര നല്ല പ്രതികരണമെല്ല കമന്റ് ബോക്‌സില്‍ നിറയുന്നത്. പലരു അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പരിഹാസവും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്. ക്ലബിന്റെ പരമ്പരാഗത നിറമായ മഞ്ഞ ഒഴിവാക്കിയത് ശരിയായില്ലെന്നും ആരാധര്‍ക്ക് അഭിപ്രായമുണ്ട്. 

കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. ഇതോടെ മാനേജ്‌മെന്റിനെതിരെ എതിര്‍പ്പും ശക്തമായി.
 

Follow Us:
Download App:
  • android
  • ios