വ്യാജ പ്രചരണങ്ങള്‍ക്ക് അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ ക്ലബില്‍ തുടരും. താരം ക്ലബുമായി കരാര്‍ പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

കൊച്ചി: വ്യാജ പ്രചരണങ്ങള്‍ക്ക് അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ ക്ലബില്‍ തുടരും. താരം ക്ലബുമായി കരാര്‍ പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. നേരത്തെ, മറ്റു ഐഎസ്എല്‍ ക്ലബുകള്‍ താരത്തിന് പിന്നാലെയുണ്ടായിരുന്നു. താരം ക്ലബ് വിടുമെന്ന് വാര്‍ത്തകളുമുണ്ടായിരുന്നു. 

2014 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരമാണ് ജിങ്കാന്‍. രണ്ടു ടീമിനെ ഫൈനലുകളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ജിങ്കാന്‍. ബ്ലാസ്റ്റേഴ്‌സിനായി 76 തവണ ബൂട്ടുക്കെട്ടിയിട്ടുണ്ട്. ഈ സീസണില്‍ ലഭിച്ച തിരിച്ചടി മാറ്റുകയായിരിക്കും ജിങ്കാന്റെ ലക്ഷ്യം.

Scroll to load tweet…