Asianet News MalayalamAsianet News Malayalam

ആരാധക കൂട്ടായ്മയുടെ വിമർശനങ്ങൾക്കിടെ 5 താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്

സീസണ് മുമ്പ് പുതിയ കളിക്കാരെ ടീമിലെത്തിക്കാത്തതിനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ വിമര്‍ശിച്ചിരുന്നു.

Kerala Blasters to sign 5 young players on Loan before ISL 2024
Author
First Published Sep 4, 2024, 10:40 AM IST | Last Updated Sep 4, 2024, 11:23 AM IST

കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണ്‍ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കി.ലോൺ അടിസ്ഥാനത്തിൽ അഞ്ച് താരങ്ങലെ മറ്റ് ടീമുകളിലേക്ക് കളിക്കാന്‍ വിടുകയാണെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് അജ്മലിനെ ഗോകുലം കേരളയിലേക്കും, മുഹമ്മദ് അർബാസിനെ റിയൽ കശ്മീരിലേക്കും, തോമസ് ചെറിയാനെ ചർച്ചിൽ ബ്രദേഴ്സിലേക്കും ബികേഷ് സിംഗി

സീസണ് മുമ്പ് പുതിയ കളിക്കാരെ സൈന്‍ ചെയ്യാത്തതിലുള്ള ആരാധക വിമര്‍ശനങ്ങള്‍ക്കിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11ാം പതിപ്പിന് സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. ഈ മാസം 15ന് പഞ്ചാബ് എഫ്സിക്കെതിരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.

കെസിഎൽ: ട്രിവാൻഡ്രം റോയൽസിനെതിരായ ഒരു റൺ തോൽവി; അമ്പയറിംഗ് പിഴവിനെതിരെ പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ ഇന്നലെ എണ്ണിയെണ്ണി മറുപടി നല്‍കിയിരുന്നു. സീസണ് മുമ്പ് പുതിയ കളിക്കാരെ ടീമിലെത്തിക്കാത്തതിനെ ആരാധക കൂട്ടായ്മ വിമര്‍ശിച്ചിരുന്നു. പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ടീമിന്‍റെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് ഇന്നലെ എക്സ് പോസ്റ്റില്‍  നിഖില്‍ നിമ്മഗദ്ദ സമ്മതിച്ചിരുന്നു.

ഡ്യൂറൻഡ് കപ്പിന് മുമ്പായി പുതിയ കളിക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ലെന്നും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തില്‍ നുണപറയേണ്ട കാര്യം മാനേജ്മെന്‍റിനില്ലെന്നും നിഖില്‍ നിമ്മഗദ്ദ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ നിന്ന് അഞ്ച് കളിക്കാരെ റിലീസ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios