നിലവില്‍ 15 മത്സരങ്ങളില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധ റാലിക്ക് പോലീസ് നിയന്ത്രണം. നേരത്തെ നിശ്ചയിച്ച സ്ഥലത്ത് നിന്നും റാലി മാറ്റൊരിടത്തേക്ക് റാലി മാറ്റി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് നിയന്ത്രണം. വൈകീട്ട് 5.30ന് സ്റ്റേഡിയം ബോക്‌സ് ഓഫീസില്‍ നിന്ന് റാലി നടത്തുമെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക വൃന്ദമായ മഞ്ഞപ്പട അറിയിച്ചു. നിലവില്‍ 15 മത്സരങ്ങളില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫിലേക്ക് കടക്കുകയെന്ന് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. തുടര്‍ തോല്‍വികളാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.

ഇതിനിടെ കലൂര്‍ സ്‌റ്റേഡിയത്തിലെ പിച്ച് മോശമായിരുന്നു. ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കായി ഉപയോഗിച്ചതിന് പിന്നാലെയാണ് ഗ്രൗണ്ട് മോശമായതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. മോശമായ പിച്ച് മത്സരത്തിനായ സജ്ജമാക്കാനുളള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്. നൃത്തപരിപാടിക്കായി പതിനായിരത്തോളം പേര്‍ കയറിയതും വാഹനമെത്തിയതുമാണ് പിച്ച് മോശമാകാന്‍ കാരണം. 

നൃത്ത പരിപാടി നടത്തിപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് അനുവാദം നല്‍കിയിരുന്നെങ്കിലും മത്സരം നടക്കുന്നയിടം സുരക്ഷിതമാകണമെന്നായിരുന്നു നിബന്ധന. മത്സരത്തിനു മുന്‍പ് സ്റ്റേഡിയം സജ്ജമാക്കി മത്സരത്തിനായി സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. ഫിഫ മാനദണ്ഡപ്രകാരമുളള മത്സരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം