ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ആദ്യ എവേ മത്സരം. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികള്‍. ഹൈദരാബാദില്‍ രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും.

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ആദ്യ എവേ മത്സരം. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികള്‍. ഹൈദരാബാദില്‍ രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. എടികെയെ തകര്‍ത്ത് സീസണ്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ്. രണ്ടാം മത്സരത്തില്‍ മുംബൈയോട് തോറ്റിരുന്നു. 

രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനും എടികെയ്ക്കുമെതിരെ കനത്ത തോല്‍വി വഴങ്ങിയ ഹൈദരാബാദ് നിലവില്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. പ്രധാന താരങ്ങളുടെ പരിക്ക് ഇരുടീമുകള്‍ക്കും വെല്ലുവിളിയാണ്. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരിച്ചെത്താം. 

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അദ്ബുല്‍ സമദിന് അവസരങ്ങള്‍ ലഭിക്കുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷാറ്റോറി. സഹലിന്റെ മികവില്‍ പൂര്‍ണ തൃപ്തനാണെന്ന് ഷാറ്റോറി പറഞ്ഞു. സഹല്‍ ഏറെ മെച്ചപ്പെടാനുണ്ടെന്നും രണ്ടോ നാലോ നല്ല പാസ് കൊടുക്കുന്നത് മാത്രമല്ല ഫുട്‌ബോളെന്നും ഷാറ്റോറി പറഞ്ഞു.