ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിര്‍ണായക മത്സരത്തിന്. എവേ ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താം. എടികെയ്ക്ക് എതിരെ കളിച്ച ടീമില്‍ നിന്നും ഒരു മാറ്റവുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

മലയാളി താരം സഹല്‍ അബ്ദു സമദ് പ്ലയിങ് ഇലവനില്‍ തിരിച്ചെത്തി. സത്യാസെന്‍ സിങ്ങിന് പകരമാണ് സമദ് കളിക്കുക. മറ്റുമാറ്റങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് വരുത്തിയിട്ടില്ല. 12 മത്സരങ്ങളില്‍ 14 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതാണ്. എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് 11 മത്സരങ്ങളില്‍ 13 പോയിന്റാണുള്ളത്.

കേരള ബ്ലാസ്‌റ്റേഴ്‌സ്: ടി പി രഹനേഷ് (ഗോള്‍ കീപ്പര്‍), ജസ്സല്‍ കര്‍നീറൊ, അബ്ദുള്‍ ഹക്കു, വ്‌ളാട്‌കോ ദ്രോബരോവ്, മുഹമ്മദ് റാകിപ്, മൗഹ്മദൗ നിങ്, മരിയോ അര്‍ക്വസ്, ഹാളിചരണ്‍ നര്‍സാരി, മെസ്സി ബൗളി, ഒഗ്‌ബെഷെ.