ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ചെന്നൈയ്‌നിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

വളരെ പരിതാപകരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയ്ക്ക് എതിരെ നേടിയ ഏക വിജയം മാത്രമാണ് സീസണില്‍ എടുത്തു പറയാനുള്ളത്. ഇനിയും ഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് എങ്ങുമെത്താതെ മടങ്ങേണ്ടി വരും. 

നിലവില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ചെന്നൈയ്ിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 

മെസി ബൗളിയുടെ മികച്ച പ്രകടനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ഒഗ്ബെചെയുടെ അഭാവത്തില്‍ മുന്നേറ്റത്തെ കൃത്യമായി നയിക്കാന്‍ മെസിക്ക് സാധിക്കുന്നുണ്ട്.