ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ജയം. എടികെയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേ്‌സിനായി ഗോള്‍ നേടിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ജയം. എടികെയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേ്‌സിനായി ഗോള്‍ നേടിയത്. സീസണില്‍ ആദ്യപാദ മത്സരത്തിലും എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. ജയത്തോടെ മഞ്ഞപ്പട ആദ്യ നാലിലെത്താനുള്ള സാധ്യതകള്‍ നിലനിര്‍ത്തി. 12 മത്സരങ്ങളില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

എടികെയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 70 മിനിറ്റില്‍ നര്‍സാരി വലകുലുക്കിയതോടെ കേരളം ലീഡ് നേടി. തിരിച്ചടിക്കാനുള്ള ശ്രമമുണ്ടായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കടിപ്പിച്ചതോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമായി. 

ആറ് മത്സരങ്ങളാണ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണം എവേ ഗ്രൗണ്ടിലാണ്. രണ്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. 19ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തമത്സരം.