കേരള സന്തോഷ് ട്രോഫി ടീമിന്റെ അണിയറയിലും ഇത്തവണ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘം. സന്തോഷ് ട്രോഫി മുന്‍ താരങ്ങള്‍, ക്ലബുകളുടെ പരിശീലകര്‍ എന്നിവരാണ് ടീമിനായി കളി തന്ത്രങ്ങള്‍ മെനയുന്നത്.

കൊച്ചി: കേരള സന്തോഷ് ട്രോഫി ടീമിന്റെ അണിയറയിലും ഇത്തവണ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘം. സന്തോഷ് ട്രോഫി മുന്‍ താരങ്ങള്‍, ക്ലബുകളുടെ പരിശീലകര്‍ എന്നിവരാണ് ടീമിനായി കളി തന്ത്രങ്ങള്‍ മെനയുന്നത്. ഗോകുലം കേരള ടീമിന് കളി തന്ത്രങ്ങള്‍ മെനയുന്ന ബിനോ ജോര്‍ജ്ജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. 

സന്തോഷ് ട്രോഫി കളിച്ച രണ്ട് പേരും പരിശീലന സംഘത്തിലുണ്ട്. രണ്ട് തവണ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലംഗമായ ഗോള്‍ കീപ്പര്‍ ടി ജി പുരുഷോത്തമനും 2000ല്‍ റണ്ണറപ്പായ കേരള ടീമിനായി ബൂട്ടു കെട്ടിയ സജി ജോയും. ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി താരമായിരുന്ന ഡോക്ടര്‍ റജിനോള്‍ഡ് വര്‍ഗീസാണ് ടീം മാനേജര്‍.

പ്രൊഫണല്‍ ഫുട്‌ബോള്‍ രംഗത്ത് ഏറെ അനുഭവ പരിചയമുള്ള ജീസീലാണ് ആണ് ടീമിന്റെ ഫിസിയോ. ടീമിന് പിന്തുണ നല്‍കുന്നതിലും പുലര്‍ത്തിയ പ്രൊഫഷണല്‍ സ്വഭാവം മികച്ച ഫലം കാണുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തെ നിരാശ മറികടക്കാന്‍ ഇക്കുറി കേരള ടീമിന് കഴിയുമെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ്.