Asianet News MalayalamAsianet News Malayalam

നിരാശ സമ്മാനിച്ച സീസണിനിടയിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആശ്വാസമായി ഡി ബ്രൂയ്ന്‍

ടീമിന്റെ നെടുംതൂണായ കെവിന്‍ ഡി ബ്രൂയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പ്ലെയര്‍ ഓഫ് ദ സീസണായി തെരഞ്ഞെടുത്തു.

Kevin de Bruyne wins premier league player of the year season
Author
London, First Published Aug 17, 2020, 3:09 PM IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം നിരാശമാത്രം സമ്മാനിച്ച സീസസാണ് കടന്നുപോയത്. ലീഗ് കപ്പ് മാത്രമാണ് ഇത്തവണ പെപ്പിനും സംഘത്തിനും നേടാനായത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്് പിന്നില്‍ രണ്ടാം സ്ഥാനത്താകാനായിരുന്നു വിധി. എഫ്എ കപ്പില്‍ ആഴ്‌സനലിനോട് തോറ്റ് പുറത്തായി. ചാംപ്യന്‍സ് ലീഗിലാവാട്ടെ ഫ്രഞ്ച് ക്ലബ് ലിയോണിനോട് പരാജയപ്പെട്ടു. എന്നാല്‍ സിറ്റി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്തയെത്തി. 

ടീമിന്റെ നെടുംതൂണായ കെവിന്‍ ഡി ബ്രൂയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പ്ലെയര്‍ ഓഫ് ദ സീസണായി തെരഞ്ഞെടുത്തു. 29 കാരനായ ബ്രൂയ്ന്‍ സിറ്റിക്കായി 13 ഗോളുകള്‍ നേടി ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 20 ഗോളുകള്‍ക്ക് സഹായവും നല്‍കി. ഒമ്പത് വര്‍ഷത്തിനിടെ വിന്‍സന്റ് കൊമ്പനി, ഈഡന്‍ ഹസാഡ് എന്നിവര്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം തേടുന്ന ബെല്‍ജിയം താരമാണ് ബ്രൂയ്ന്‍.

അതേസമയം അടുത്ത സീസണില്‍ സിറ്റി കരുത്തോടെ തിരിച്ചെത്തുമെന്ന് പരിശീലകന്‍ പെപ് ഗാര്‍ഡിയോള വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണിലും മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടോട്ടന്‍ഹാമിനോട് തോറ്റത്. അതിന് തൊട്ടുമുമ്പ് ലിവര്‍പൂളിനോടും പരാജയപ്പെട്ടു. ഇത്തവണ ലിയോണും സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios