ലണ്ടന്‍: കടുത്ത ഫുട്‌ബോള്‍ ആരാധകരാണ് മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും കെവിന് പീറ്റേഴ്‌സണും. യുവി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകനാണ്. മുന്‍ ഇംഗ്ലീഷ് താരം പീറ്റേഴ്‌സണാവട്ടെ ചെല്‍സി ആരാധകനും. ഇരുവരും അടുത്ത സുഹൃത്തുക്കളും. ഇന്നലെയായിരുന്നു യുനൈറ്റഡ്- ചെല്‍സി എഫ്എ കപ്പ് സെമി. മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളിന് യുനൈറ്റഡിനെ തോല്‍പ്പിച്ചു. 

ഇതോടെ യുവിക്കെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ് പീറ്റേഴ്‌സണ്‍. മത്സരം കഴിഞ്ഞയുടനെ 'നിങ്ങള്‍ ഓക്കേ അല്ലേ..?' എന്ന് പീറ്റേഴ്‌സണ്‍ പരിഹാസത്തോടെ ചോദിച്ചു. ഓക്കെയാണെന്ന് ഒരു ചെറുചിരിയോടെ യുവരാജ് മറുപടി പറഞ്ഞു. എന്നാല്‍ പീറ്റേഴ്‌സണ്‍ വിടാന്‍ ഭാവമില്ലായിരുന്നു. വീണ്ടും പീഴ്‌സണിന്റെ ചോദ്യം. ''. വെറുതെ ചോദിച്ചെന്നേയുള്ളൂ. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ഒരുപാട് സംസാരങ്ങള്‍ നടന്നിരുന്നു. ഇനിയും നിങ്ങള്‍ക്കു ചാറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. 

നിങ്ങള്‍ എത്രയും വേഗത്തില്‍ ഇതില്‍ നിന്നു മുക്തനാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങള്‍ക്കു എന്റെ അതിഥിയായി എപ്പോള്‍ വേണമെങ്കിലും ചാംപ്യന്‍സ് ലീഗ് വന്നു കാണാം.'' പീറ്റേഴ്‌സണ്‍ മറുപടി പഞ്ഞു. നമുക്ക് കാണാം. ഞങ്ങള്‍ ഒരിക്കലും വിട്ടുനല്‍കില്ലെന്നായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ടാഗ് ചെയ്ത് യുവി മറുപടി നല്‍കിയത്.

ഒലിവര്‍ ജിറൂദ്, മാസണ്‍ മൗണ്ട് എന്നിവരുടെ ഗോളും യുനൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറുടെ സെല്‍ഫ് ഗോളുമാണ് ചെല്‍സിക്കു മികച്ച ജയം നേടിക്കൊടുത്തത്.