Asianet News MalayalamAsianet News Malayalam

'ഇതിനേക്കാള്‍ മോശമായി ഒന്നും ചെയ്യാനാവില്ല, ഇനി...'; ഹാഫ് ടൈമില്‍ ആവേശം പകരുന്ന എംബാപ്പെ, വീഡിയോ

മധ്യനിരയില്‍ മാജിക്ക് കാണിട്ടിരുന്ന ഗ്രീസ്മാന് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. മുന്നേറ്റ നിരയില്‍ എംബാപ്പെയിലേക്ക് പാസുകള്‍ ഒന്നും വരാതെയായി. ലഭിച്ചപ്പോള്‍ അര്‍ജന്‍റീന താരങ്ങളുടെ കടുത്ത മാര്‍ക്കിംഗില്‍ താരത്തിനും ബോക്സിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല

Kylian Mbappe gave rousing speech to France teammates at half time in World Cup final
Author
First Published Dec 21, 2022, 4:11 PM IST

ദോഹ: ലോകകപ്പ് ഫൈനലിന്‍റെ കലാശ പോരാട്ടത്തില്‍ തുടക്കത്തില്‍ ഫ്രഞ്ച് നിരയെ അപ്രസക്തരാക്കുന്ന പ്രകടനമാണ് അര്‍ജന്‍റീന കാഴ്ചവെച്ചത്. പന്ത് പോലും ലഭിക്കാന്‍ ഫ്രാന്‍സ് വിഷമിച്ചപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി ലിയോണല്‍ മെസിയും കൂട്ടരും ആവേശം കാട്ടി. ലോകകപ്പില്‍ മിന്നുന്ന പ്രകടനം അതുവരെ കാഴ്ചവെച്ച ഫ്രഞ്ച് പടയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാത്ത അവസ്ഥയിലായിരുന്നു ആരാധകര്‍.

മധ്യനിരയില്‍ മാജിക്ക് കാണിട്ടിരുന്ന ഗ്രീസ്മാന് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. മുന്നേറ്റ നിരയില്‍ എംബാപ്പെയിലേക്ക് പാസുകള്‍ ഒന്നും വരാതെയായി, ലഭിച്ചപ്പോള്‍ അര്‍ജന്‍റീന താരങ്ങളുടെ കടുത്ത മാര്‍ക്കിംഗില്‍ താരത്തിനും ബോക്സിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ആദ്യ പകുതിക്ക് ശേഷം ഫ്രാന്‍സ് ഡ്രെസിംഗ് റൂമില്‍ നടന്ന കാര്യങ്ങളുടെ ഒരു വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന എംബാപ്പെയുടെ വീഡ‍ിയോ ഫുട്ബോള്‍ ആരാധകരുടെ മനം കവരുന്നതാണ്.

നമ്മൾ ഇപ്പോള്‍ ചെയ്തതിനേക്കാൾ മോശമായത് ഇനി ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞാണ് എംബാപ്പെ തുടങ്ങുന്നത്. നമ്മള്‍ പിച്ചിലേക്ക് മടങ്ങുകയാണ്. ഒന്നുകിൽ അവരെ കളിക്കാൻ അനുവദിക്കുക. അല്ലെങ്കില്‍ തീവ്രമായി പരിശ്രമിച്ച് കൊണ്ട് ഡ്യുവലുകളിൽ വിജയിക്കുക. സുഹൃത്തുക്കളെ നമ്മള്‍ മറ്റെന്തെങ്കിലും ചെയ്തേ മതിയാകൂ. ഇതൊരു ലോകകപ്പ് ഫൈനലാണ്. അവർ രണ്ട് ഗോളുകൾ അടിച്ചു കഴിഞ്ഞു. നമ്മള്‍ രണ്ട് ഗോളിന് പിന്നിലാണ്. നമുക്ക് തിരിച്ചു വരാം. ഓരോ നാല് വർഷം കൂടുമ്പോഴും മാത്രമാണ് ലോകകപ്പ് എത്തുകയെന്നും എംബാപ്പെ സഹതാരങ്ങളെ ഓര്‍മ്മിപ്പിച്ചു.

രണ്ടാം പകുതിയില്‍ വളരെയേറെ മെച്ചപ്പെട്ട ഫ്രാന്‍സ് ആയിരുന്നു കളത്തില്‍ നിറഞ്ഞത്. അര്‍ജന്‍റീനക്കെതിരെ എംബാപ്പെ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കുകയും കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തിരുന്നു. വീണ്ടും മെസിലൂടെ അര്‍ജന്‍റീന മുന്നിലെത്തിയെങ്കിലും സമനില നേടാന്‍ ഫ്രാന്‍സിനായി. ഒടുവില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന വിജയം നേടിയെടുത്തത്. 

വിജയനിമിഷത്തില്‍ കണ്ണീരോടെ മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല!

Follow Us:
Download App:
  • android
  • ios