Asianet News MalayalamAsianet News Malayalam

കെയ്‌ന്‍റെ പെനാല്‍റ്റി ആകാശത്തേക്ക്; 'എംബാപ്പെ കളിയാക്കി പൊട്ടിച്ചിരിച്ചതായിരുന്നില്ല', വെളിപ്പെടുത്തല്‍

മത്സരത്തില്‍ ഇംഗ്ലണ്ടിനായി പെനാല്‍റ്റി ഗോള്‍ കണ്ടെത്തിയ ഹാരി കെയ്‌ന്‍ മറ്റൊരു പെനാല്‍റ്റി പാഴാക്കി വില്ലനാവുകയും ചെയ്തു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് നായകന്‍ തകര്‍ന്ന് നില്‍ക്കുന്നും ജൂഡ് ബെല്ലിംഗ്ഹാം എത്തി ആശ്വസിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്ന് കാണില്ല.

kylian mbappe reaction to kane penalty miss real reason
Author
First Published Dec 13, 2022, 4:49 PM IST

പാരീസ്:  ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്നായിരുന്നു ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടറിനുള്ള വിശേഷണം. ഇരു ടീമിന്‍റെയും ആക്രമണ ഫുട്ബോള്‍ കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ച് ഫ്രാന്‍സ് സെമിയിലേക്ക് ചേക്കേറി. മത്സരത്തില്‍ ഇംഗ്ലണ്ടിനായി പെനാല്‍റ്റി ഗോള്‍ കണ്ടെത്തിയ ഹാരി കെയ്‌ന്‍ മറ്റൊരു പെനാല്‍റ്റി പാഴാക്കി വില്ലനാവുകയും ചെയ്തു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് നായകന്‍ തകര്‍ന്ന് നില്‍ക്കുന്നും ജൂഡ് ബെല്ലിംഗ്ഹാം എത്തി ആശ്വസിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്ന് കാണില്ല.

പക്ഷേ, തൊട്ട് അപ്പുറത്ത്  നിന്ന് ഫ്രാന്‍സ് താരം എംബാപ്പെയുടെ ആഘോഷം വലിയ ചര്‍ച്ചയായി മാറിയിരുന്നു. കെയ്‌ന്‍റെ ഷോട്ട് കണ്ട് എംബാപ്പെയ്ക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. ഇത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍, എംബാപ്പെ കെയ്നെ കളിക്കായി ചിരിച്ചതല്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഫ്രഞ്ച് ഫുട്ബോള്‍ വിദഗ്ധനായ ജൂലിയന്‍ ലൗറന്‍സ് ടോക് സ്പോര്‍ടിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എംബാപ്പെ ആഘോഷിക്കുകയും അലറി വിളിക്കുകയുമായിരുന്നു, അല്ലാതെ കെയ്നെ കളിയാക്കിയതായിരുന്നില്ലെന്ന് ലൗറന്‍സ് പരഞ്ഞു. കെയ്ന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ആശ്വാസം മാത്രമാണ് എംബാപ്പെയ്ക്ക് ഉണ്ടായിരുന്നത്. രണ്ടാമത്തെ പെനാല്‍റ്റി എടുക്കുന്നതിന് കെയ്ന്‍ എത്തിയത് ഫ്രാന്‍സ് ടീമിനെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിലെ മറ്റാരെങ്കിലും രണ്ടാമത്തെ പെനാല്‍റ്റി എടുക്കുമെന്നാണ് വിചാരിച്ചിരുന്നത്.

ചാമ്പ്യന്‍സ് ലീഗിലെ ഫ്രാങ്ക്ഫര്‍ട്ടിനെതിരായ കളിയില്‍ സമാനമായി അദ്ദേഹം രണ്ടാമത്തെ പെനാല്‍റ്റി ബാറിന് മുകളിലൂടെ പായിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 82-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില പിടിക്കാന്‍ അവസരം ഒരുങ്ങിയത്. മേസന്‍ മൗണ്ടിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് സംഘത്തിന് തുണയായത്. നിര്‍ണായക സമയത്ത് ലഭിച്ച അവസരം പക്ഷേ സമ്മര്‍ദത്തിലായിരുന്ന നായകന്‍ ഹാരി കെയ്ന് മുതലാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 

'ക്രൊയേഷ്യ അര്‍ജന്‍റീനയെ തോല്‍പ്പിക്കും, കലാശപ്പോരില്‍...'; ലോകകപ്പ് പ്രവചനവുമായി പിയേഴ്സ് മോര്‍ഗന്‍

Follow Us:
Download App:
  • android
  • ios