അത്‌ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്‌താൽ മാത്രമേ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് സാധ്യതയുള്ളൂ.

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. കിരീട പ്രതീക്ഷയുമായി അത്‍ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും അവസാന മത്സരത്തിനിറങ്ങും. രാത്രി ഒൻപതരയ്‌ക്കാണ് രണ്ട് കളിയും തുടങ്ങുക. 

ഫോട്ടോ ഫിനിഷിലാണ് ലാ ലീഗ. കിരീടത്തിലേക്ക് എത്താൻ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടത് വയ്യാഡോളിനെതിരായ ജയം. അത്‌ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്‌താൽ മാത്രമേ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് സാധ്യതയുള്ളൂ. ഒപ്പം വിയ്യാ റയലിനെ തോൽപിക്കുകയും വേണം. അവസാന മത്സരത്തിനിറങ്ങുമ്പോൾ അത്‌ലറ്റിക്കോയ്‌ക്ക് 83ഉം റയലിന് 81ഉം പോയിന്റ്. റയൽ ജയിക്കുകയും അത്‌ലറ്റിക്കോ സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമിനും 84 പോയിന്റ് വീതമാവും. നേർക്കുനേർ പോരാട്ടക്കണക്കിലെ മികവിൽ റയൽ ചാമ്പ്യൻമാരാവും. 

എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം സ്വന്തമാക്കാനിറങ്ങുന്ന അത്‌ലറ്റിക്കോ ഉറ്റുനോക്കുന്നത് ലൂയിസ് സുവാരസ്, ഏഞ്ചൽ കോറിയ സഖ്യത്തെ. ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ മികവും കോച്ച് ഡീഗോ സിമിയോണിയുടെ ആത്മവിശ്വാസം കൂട്ടുന്നു. സിനദിൻ സിദാന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന റയലിന്റെ കരുത്ത് മധ്യനിരയുടെ മികവാണ്. കാസിമിറോ, ലൂക്ക മോഡ്രിച്ച് എന്നിവർക്കൊപ്പം കരീം ബെൻസേമ കൂടി ചേരുമ്പോൾ വയ്യാഡോളിഡിനെ മറികടക്കുക റയലിന് അത്ര പ്രയാസമാവില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona