ഇരുപത്തിയാറാം കിരീടനേട്ടം ലീഗില്‍ മൂന്നു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ. ബാഴ്‌സയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടം നേടിയ താരമെന്ന റെക്കാര്‍ഡ് ഇതോടെ മെസി സ്വന്തമാക്കി.

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോള്‍ രാജാക്കന്‍മാരായി വീണ്ടും ബാഴ്‌സലോണ. മെസിയുടെ ഗോളില്‍ ലവാന്തയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കറ്റാലന്‍മാര്‍ കിരീടം ചൂടിയത്. എതിരാളികളില്ലാതെ മുന്നേറിയ ബാഴ്‌സ മൂന്നു മത്സരങ്ങള്‍ കൂടി അവശേഷിക്കെയാണ് 26-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്.

Scroll to load tweet…

പകരക്കാരനായി എത്തി വീണ്ടും ബാഴ്‌സയുടെ രക്ഷകനാവുകയായിരുന്നു ലിയോണല്‍ മെസി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ മെസി 62-ാം മിനിറ്റിലാണ് ബാഴ്സയെ കിരീടത്തില്‍ എത്തിച്ചത്. ബാഴ്‌സയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടം നേടിയ താരമെന്ന റെക്കാര്‍ഡും ഇതോടെ മെസി സ്വന്തമാക്കി. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളും മെസിയുടെ പേരിലാണ്. 

Scroll to load tweet…

ഈ സീസണില്‍ ഇതുവരെ 34 ഗോളുകളാണ് മെസി നേടിയത്. മെസിക്കു പിന്നില്‍ 21 ഗോളുമായി റയല്‍ മാഡ്രിഡിന്‍റെ കരിം ബെന്‍സേമയും ബാഴ്‌സയുടെ ലൂയി സുവാരസുമാണുള്ളത്. 13 ഗോളിനും മെസി വഴിയൊരുക്കി.

11 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ബാഴ്‌സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണിത്. ലീഗില്‍ 35 കളികളില്‍ നിന്നായി ബാഴ്‌സയ്ക്ക് 83 പോയിന്‍റ് ആണുള്ളത്. രണ്ടാ സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 74 പോയിന്റും 65 പോയിന്‍റുമായി റയല്‍ മൂന്നാം സ്ഥാനത്തുമാണ്.